Kerala

എഐഎസ്എഫ് പ്രവർത്തകരെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്ഐ നേതാക്കൾ

പരിക്കേറ്റ നന്ദുവിനെ ആദ്യം കടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്വാസതടസം നേരിട്ടത്തിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

എഐഎസ്എഫ് പ്രവർത്തകരെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്ഐ നേതാക്കൾ
X

കൊല്ലം: കൊല്ലത്ത് എഐഎസ്എഫ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ നേതാക്കളുടെ ക്രൂരമർദ്ദനം. കൊല്ലം ജില്ലയിലെ ചിതറയിലാണ് സംഭവം. ഡിവൈഎഫ്ഐ ചിതറ മേഖല ഭാരവാഹി ബിജോയിയുടെ നേതൃത്വത്തിൽ ആണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എഐഎസ്എഫ് ആരോപിക്കുന്നു.

ചിതറ സ്കൂളിന് മുന്നിലാണ് എഐഎസ്എഫ് പ്രവർത്തകരായ സ്കൂൾ വിദ്യാർഥികളെയടക്കം പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ നേതാക്കൾ പൊതിരെ തല്ലിയത്. സംഭവത്തിൽ എഐഎസ്എഫ് ചിതറ ലോക്കൽ കമ്മിറ്റി അം​ഗം നന്ദുവിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ നന്ദുവിനെ ആദ്യം കടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്വാസതടസം നേരിട്ടത്തിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രവേശനോൽസവുമായി ബന്ധപ്പെട്ട തർ‍ക്കമാണ് എഐഎസ്എഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ ആക്രമിക്കാൻ കാരണമായതെന്ന് എഐഎസ്എഫ് കടക്കൽ മണ്ഡലം സെക്രട്ടറി നാതുരാജ് ആരോപിച്ചു.

വിദ്യാലയങ്ങൾ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് മോഡലിൽ ആക്കി മാറ്റാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് എഐഎസ്എഫ് കടയ്ക്കൽ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കലാലയങ്ങളിൽ തങ്ങൾ മാത്രം സംഘടന പ്രവർത്തനം നടത്തിയാൽ മതിയെന്ന സങ്കുചിത മനോഭാവമാണ് അവർക്ക്. കഴിഞ്ഞ ദിവസം കുമ്മിൾ ഐടിഐ തിരഞ്ഞെടുപ്പിനെ തുടർന്നും, ഇപ്പോൾ ചിതറയിലും എസ്എഫ്ഐ നടത്തിയ ഗുണ്ടായിസം ഇതിന് തെളിവാണെന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it