Kerala

വീട്ടമ്മയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

വീട്ടമ്മയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍
X

ആലപ്പുഴ: വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. വള്ളിക്കുന്നം ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗം സുനീഷ് സിദ്ദിഖിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടാണ് പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. നഗ്‌നചിത്രങ്ങല്‍ കാണിച്ച് സുനീഷ് സിദ്ദിഖ് തന്റെ കൈയില്‍ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പോലിസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പീഡനം വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഭീഷണി ഭയന്നാണ് പരാതിപ്പെടാതിരുന്നതെന്നും വീട്ടമ്മ പോലിസിനു മൊഴി നല്‍കിയിരുന്ന്ു. എന്നാല്‍, സുനീഷ് സിദ്ദീഖ് ഡിവൈഎഫ്‌ഐ ഭാരവാഹിയല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Next Story

RELATED STORIES

Share it