- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം മേഖലയില്‍ സൈബര്‍ ഡോമുമായി സഹകരിക്കും: ദുബായ് പോലിസ്
സോഷ്യല്‍ മീഡിയ വഴി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളുടെ വിവരം കൈമാറാനും ധാരണ

തിരുവനന്തപുരം: സൈബര്‍ സുരക്ഷാ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള പോലിസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുമായി സഹകരിക്കാന്‍ ദുബായ് പോലിസ്. ലോകരാജ്യങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയില്‍ സൈബര്‍ ഡോമുമായി സഹകരിക്കാനുള്ള സന്നദ്ധത സൈബര്‍ ഡോം മേധാവി മനോജ് എബ്രഹാമിനെ ദുബായ് പോലിസ് അറിയിച്ചു. കേരളത്തിലെ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ദുബായ് പോലിസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയാണ് സൈബര്‍ ഡോമിന്റെ സഹകരണം കേരള പോലിസിനോട് ആവശ്യപ്പെട്ടത്.
കേരള സര്‍ക്കാര്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ ആരംഭിച്ച സൈബര്‍ ഡോം ലോകത്ത് തന്നെ സൈബര്‍ സുരക്ഷാരംഗത്ത് ഉന്നതിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാനും ഇത് പോലൊരു കേന്ദ്രം ദുബായ് പോലിസില്‍ ആരംഭിക്കുന്നതിനുമായാണ് ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സൈബര്‍ ഡോം സന്ദര്‍ശിച്ചത്. സൈബര്‍ ഡോമിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനോജ് എബ്രഹാം വിവരിച്ചുനല്‍കി.
തുടര്‍ന്നാണ് സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , സൈബര്‍ ക്രൈം സോഫ്റ്റ് വെയര്‍ ഡെവല്പമെന്റ് എന്നിവയില്‍ കേരള പോലിസിന്റെ സഹകരണം ആവശ്യപ്പെട്ടത്. സോഷ്യല്‍മീഡിയകളായ ഫേസ്ബുക്ക്, വാട്ട്സ് അപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്നത് സാഹചര്യത്തില്‍ ഫേസ്ബുക്ക്, വാട്ട്സ്അപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇതിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















