പ്രചാരണത്തിരക്കില്‍ കൊവിഡ് പ്രതിരോധം മറക്കരുത്; കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധം മറന്നുപോവരുതെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍.
അസാധാരണമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണെന്ന ബോധ്യത്തോടെയാവണം പ്രചാരണം. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. ആരോഗ്യവകുപ്പിന്റെ സുരക്ഷാനിര്‍ദേശങ്ങള്‍ അതീവ പ്രാധാന്യത്തോടെ പാലിക്കണം. പ്രചാരണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമാണ് അനുവാദം.
മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ശരിയായ ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രചാരണം അനുവദിക്കില്ല. കൊവിഡ് വ്യാപനസാധ്യത കണക്കിലെടുത്ത് ഹാരം, ഷാള്‍, ബൊക്കെ എന്നിവ ഒഴിവാക്കണം. നോട്ടീസും ലഘുലേഖയും വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുക, മൈക്ക്, വാഹനം എന്നിവയുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച വിവരങ്ങള്‍ പൊതുനിരീക്ഷകന്‍ ജോര്‍ജി പി മാത്തച്ചന്‍ വിശദീകരിച്ചു.
ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. അനിതാകുമാരി എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി മനോജ്, ചെലവ് നിരീക്ഷകരായ സാലമ്മ ബസേലിയസ്, ജി ബിനുകുമാര്‍, ഹബീബ് മുഹമ്മദ്, എന്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
RELATED STORIES
രാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMTഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്:...
21 May 2022 4:35 AM GMT