- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലസ്ഥാനത്ത് നാളെ അണുനശീകരണം: സാമൂഹിക വ്യാപനമല്ല; സൂപ്പര്‍ സ്‌പ്രെഡിലാണ് നഗരമെന്ന് മേയര്‍
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ബഫര്‍ സോണുകളുമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല.

തിരുവനന്തപുരം: തലസ്ഥാന നഗരം കൊവിഡ് സാമൂഹിക വ്യാപനത്തിലേക്കെത്തിയിട്ടില്ലെന്ന് മേയര്‍ കെ ശ്രീകുമാര്‍. അതിനു തൊട്ടുമുന്നോടിയായുള്ള സൂപ്പര്‍ സ്പ്രെഡിലാണ് തിരുവനന്തപുരം. ഈ സാഹചര്യത്തില്‍ നഗരസഭാ പരിധിയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം സ്ഥിഗതികള്‍ വിലയിരുത്തി തീരുമാനിക്കുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലുടനീളം മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. നാളെ നഗരത്തില്‍ അണുനശീകരണ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എല്ലാ വീടുകളും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടതാണ്. പൊതു സ്ഥലങ്ങളില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തും. ഇപ്പോള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ബഫര്‍ സോണുകളുമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ സൗജന്യമായി നല്‍കും. ആറിടങ്ങളില്‍ ആരോഗ്യ പരിശോധനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തി. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, ബഫര്‍ സോണ്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















