Kerala

ഗൂഗിളിന്റെ സാങ്കേതിക അനുമതിയായില്ല; 'ബെവ് ക്യൂ' ആപ്പിന്റെ ട്രയല്‍ റണ്‍ വൈകും

ബെവ് ക്യൂ ആപ്പ് ഒരേസമയം 35 ലക്ഷം പേര്‍ക്കുവരെ ഉപയോഗിക്കാനാവുമെന്ന് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം.

ഗൂഗിളിന്റെ സാങ്കേതിക അനുമതിയായില്ല; ബെവ് ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ വൈകും
X

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളിലെ തിരക്കൊഴിവാക്കുന്നതിനായി ആരംഭിക്കുന്ന ഓണ്‍ലൈന്‍ മദ്യവിതരണത്തിനുള്ള 'ബെവ് ക്യൂ' (bev Q) മൊബൈല്‍ ആപ്പിന്റെ ട്രയല്‍ റണ്‍ വൈകും. ബെവ് ക്യൂ ആപ്പിന് ഇതുവരെ ഗൂഗിളിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതാണ് കാരണം. ട്രയല്‍ നടത്താന്‍ സാങ്കേതിക അനുമതി മാത്രമാണ് തടസ്സമെന്ന് ബെവ്‌കോ പറഞ്ഞു. ഗൂഗിള്‍ സെക്യൂരിറ്റി ക്ലിയറന്‍സ് അടക്കം സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആപ്പ് ട്രയല്‍ റണ്ണിന് സജ്ജമാവുമെന്ന് ബെവ്‌കോ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും ആപ്പില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബെവ് ക്യൂ ആപ്പ് ഒരേസമയം 35 ലക്ഷം പേര്‍ക്കുവരെ ഉപയോഗിക്കാനാവുമെന്ന് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം. പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി സൗജന്യമായി അപ്പ് ഡൗണ്‍ലോഡ് ചെയ്യാം സംസ്ഥാനത്തെ 301 ബെവ്‌കോ ഔട്ട് ലെറ്റുകളുടെയും 550 ബാറുകളുടെയും 225 ബിയര്‍ പാര്‍ലറുകളുടെയും വിവരങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്. പേര്, ഫോണ്‍ നമ്പര്‍, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിങ് നടത്തേണ്ടത്. ജിപിഎസ് സംവിധാനമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഒരാള്‍ക്ക് 10 ദിവസത്തിനിടെ മൂന്നുലിറ്റര്‍ മദ്യം വാങ്ങാമെന്നാണു നിര്‍ദേശം. ബിവറേജസിനൊപ്പം കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ വഴിയും ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വഴിയും ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ മദ്യം ലഭിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കു എസ്എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാം. നാലാംഘട്ട ലോക്ക് ഡൗണില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ആപ്പ് പ്രവര്‍ത്തനസജ്ജമാവാത്തത് തടസ്സമായി.

Next Story

RELATED STORIES

Share it