ശബരിമല യുവതീപ്രവേശനം: ദേവസ്വം ബോർഡിന് വീണ്ടും മനംമാറ്റം
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു.
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ മാത്രം സത്യവാങ്മൂലം നല്‍കു. ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ബോര്‍ഡിന് പ്രത്യേക നിലപാട് ഇല്ല. പഴയ ബോര്‍ഡുകളുടെ നിലപാട് തുടരും. പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ജനുവരി പതിമൂന്നിന് സുപ്രീംകോടതിയില്‍ എത്താന്‍ ദേവസ്വം ബോര്‍ഡിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും എന്‍ വാസു പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് എന്‍ വാസു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാധാനാന്തരീക്ഷത്തില്‍ പുരോഗമിക്കുന്ന നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ബോര്‍ഡ് നീക്കം നടത്തിയത്. ഇതേ തുടർന്ന് തീരുമാനം കൈക്കൊള്ളാൻ ഇന്ന് അടിയന്തര ബോർഡ് യോഗം ചേരും.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT