Kerala

പ്രതിരോധ ഉപകരണ നിര്‍മ്മാണം: കെല്‍ട്രോണ്‍ എന്‍പിഒഎല്‍ ധാരണയായി ;കൂടുതല്‍ സഹകരണത്തിന് പദ്ധതിയെന്ന് മന്ത്രി പി രാജീവ്

അന്തര്‍വാഹിനികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഉഷസ് സോണാര്‍ സിമുലേറ്റര്‍, കപ്പലുകളും അന്തര്‍വാഹിനികളും തമ്മിലുള്ള സമുദ്രാന്തര വാര്‍ത്താ വിനിമയ സംവിധാനമായ യുവാക്‌സ് ട്രൈറ്റണ്‍ അന്തര്‍വാഹിനികള്‍ക്കായി അഡ്വാന്‍സ്ഡ് ഇന്‍ഡി ജീനസ് ഡിസ്ട്രസ് സോണാര്‍ സിസ്റ്റം എന്നിവക്കായുള്ള ധാരണാപത്രമാണ് ഒപ്പുവച്ചത്

പ്രതിരോധ ഉപകരണ നിര്‍മ്മാണം: കെല്‍ട്രോണ്‍ എന്‍പിഒഎല്‍ ധാരണയായി ;കൂടുതല്‍ സഹകരണത്തിന് പദ്ധതിയെന്ന് മന്ത്രി പി രാജീവ്
X

കൊച്ചി: നാവിക പ്രതിരോധ മേഖലയില്‍ ഉപയോഗിക്കുന്ന തന്ത്ര പ്രധാന ഉപകരണങ്ങള്‍ നിര്‍മ്മിച്ച് കൈമാറാന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എന്‍പിഒ. എല്ലും തമ്മില്‍ ധാരണ. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ഇതിനായുള്ള ധാരണാപത്രം കൊച്ചിയില്‍ ഒപ്പുവച്ചു.അന്തര്‍വാഹിനികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഉഷസ് സോണാര്‍ സിമുലേറ്റര്‍, കപ്പലുകളും അന്തര്‍വാഹിനികളും തമ്മിലുള്ള സമുദ്രാന്തര വാര്‍ത്താ വിനിമയ സംവിധാനമായ യുവാക്‌സ് ട്രൈറ്റണ്‍ അന്തര്‍വാഹിനികള്‍ക്കായി അഡ്വാന്‍സ്ഡ് ഇന്‍ഡി ജീനസ് ഡിസ്ട്രസ് സോണാര്‍ സിസ്റ്റം എന്നിവക്കായുള്ള ധാരണാപത്രമാണ് ഒപ്പുവച്ചത്.


ഇലക്ട്രോണിക്‌സ് മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ഇലക്ട്രോണിക്‌സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍, എന്‍പിഒ എല്ലുമായി കൂടുതല്‍ സഹകരിക്കാന്‍ ഉതകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെല്‍ട്രോണ്‍ സി എം ഡി എന്‍. നാരായണ മൂര്‍ത്തിയും എന്‍പിഒ. എല്‍ ഡയറക്ടര്‍ എസ് വിജയന്‍ പിള്ളയും ധാരണാപത്രം കൈമാറി.

എന്‍പിഒ എല്ലിനു വേണ്ടി അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ നാലിനം ഉപകരണങ്ങള്‍ നിലവില്‍ നിര്‍മ്മിക്കുന്നുണ്ട്. 70 കോടി രൂപയുടെ ഓര്‍ഡറാണ് കെസിഎക്ക് ലഭിച്ചിട്ടുള്ളത്. 45 കോടി രൂപയുടെ പുതിയ ഓര്‍ഡറും ഈ വര്‍ഷം കെല്‍ട്രോണിന് ലഭിക്കും.കുറിപ്പുറത്തെ കെല്‍ട്രോണ്‍ ടൂള്‍ റൂമിന് 20 കോടി രൂപയുടെ ഓര്‍ഡര്‍ എന്‍.പി. ഒ.എല്‍ നല്‍കിയിട്ടുണ്ട്.18 കോടി രൂപയുടെ ഓര്‍ഡര്‍ ഈ വര്‍ഷം ലഭിക്കും.

കരകുളം കെല്‍ട്രോണിന് എല്‍പിഒ എല്ലില്‍ നിന്ന് രണ്ട് ഉപകരണ നിര്‍മ്മാണ ഓര്‍ഡറുകള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. ഡിസ്ട്രസ് സോണാര്‍ സിസ്റ്റം, അണ്ടര്‍വാട്ടര്‍ ടെലഫോണ്‍ എന്നിവയാണവ.

Next Story

RELATED STORIES

Share it