Kerala

കൊറോണ ബോ​ധ​വ​ൽക​ര​ണം; ​പോലിസുകാരെ മാവേലി വേഷം കെട്ടിക്കാനുള്ള തീരുമാനം പിൻവലിച്ചു

പോ​ലി​സു​കാ​ര്‍ മാ​വേ​ലി വേ​ഷം കെ​ട്ടേ​ണ്ടെ​ന്നും വേ​ഷം കെ​ട്ടാ​ൻ ആ​ളി​ല്ലെ​ങ്കി​ൽ പ​രി​പാ​ടി ന​ട​ത്തേ​ണ്ടെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്.

കൊറോണ ബോ​ധ​വ​ൽക​ര​ണം; ​പോലിസുകാരെ മാവേലി വേഷം കെട്ടിക്കാനുള്ള തീരുമാനം പിൻവലിച്ചു
X

തി​രു​വ​ന​ന്ത​പു​രം: ഓണമെത്തിയ സാഹചര്യത്തിൽ കൊറോണ ബോ​ധ​വ​ൽക​ര​ണ​ത്തി​നാ​യി പോലിസുകാരെ മാവേലി വേഷം കെട്ടിക്കാനുള്ള തീരുമാനം പിൻവലിച്ചു. വേ​ഷം കെ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശം തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാണ് പി​ൻ​വ​ലി​ച്ചത്. പൊതുജനങ്ങൾക്കുള്ള കോറോണ ബോധവത്കരണവുമായി ഇന്ന് രാവിലെ 10.30 ന് പാളയം ജങ്ഷനിലും കണ്ണിമേര മാര്‍ക്കറ്റിലും പോലിസുകാരെ മാവേലി വേഷത്തിൽ എത്തിക്കാനായിരുന്നു തീരുമാനം. മാവേലിയെ വരവേല്‍ക്കുന്നതിനായി സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാർ ഉപാദ്ധ്യായ, ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം) ഡോ.ദിവ്യ വി ഗോപിനാഥ് എന്നിവര്‍ എത്തുമെന്നും പോലിസ് അറിയിച്ചിരുന്നു.

എ​ന്നാ​ൽ ഇ​തി​നെ​തി​രേ പോ​ലി​സി​ൽ ത​ന്നെ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ണ​റു​ടെ പു​തി​യ നി​ര്‍​ദേ​ശം. പോ​ലി​സു​കാ​ര്‍ മാ​വേ​ലി വേ​ഷം കെ​ട്ടേ​ണ്ടെ​ന്നും വേ​ഷം കെ​ട്ടാ​ൻ ആ​ളി​ല്ലെ​ങ്കി​ൽ പ​രി​പാ​ടി ന​ട​ത്തേ​ണ്ടെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്. പ്ര​ധാ​ന ജങ്ഷനു​ക​ളി​ല്‍ മാ​വേ​ലി​യു​ടെ വേ​ഷം കെ​ട്ടി നി​ന്ന് ​ കൊവിഡ് ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​ത്.

Next Story

RELATED STORIES

Share it