Kerala

83 മരണം,ക്യാമ്പില്‍ 2,55,662 പേര്‍

മലപ്പുറത്ത് 27, കോഴിക്കോട് 17, വയനാട് 12, കണ്ണൂര്‍ 9, തൃശൂരും ഇടുക്കിയിലും അഞ്ച് വീതം, ആലപ്പുഴ, കോട്ടയം, കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രണ്ടു വീതം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

83 മരണം,ക്യാമ്പില്‍ 2,55,662 പേര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് 1413 ക്യാമ്പുകളിലായി 63506 കുടുംബങ്ങളിലെ 2,55,662 പേര്‍ കഴിയുന്നു. ഇന്നലെ വൈകിട്ട് ഏഴു മണി വരെ 83 മരണം റിപ്പോര്‍ട്ട് ചെയ്തു.മലപ്പുറത്ത് 27, കോഴിക്കോട് 17, വയനാട് 12, കണ്ണൂര്‍ 9, തൃശൂരും ഇടുക്കിയിലും അഞ്ച് വീതം, ആലപ്പുഴ, കോട്ടയം, കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രണ്ടു വീതം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് 245 ഉം തൃശൂരില്‍ 240ഉം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ പേര്‍ ക്യാമ്പുകളിലുള്ളത്, 56661. കോഴിക്കോട് 53815 പേരും തൃശൂരില്‍ 43819 പേരും ക്യാമ്പുകളില്‍ കഴിയുന്നു.സംസ്ഥാനത്ത് 838 വീടുകള്‍ പൂര്‍ണമായും 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it