Kerala

സത്യവാങ്മൂലത്തില്‍ കോടതിയെ കാര്യങ്ങള്‍ ബോധ്യപെടുത്താന്‍ ശ്രമിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്

കോടതി വിധിയെ ബഹുമാനിക്കുന്നു. നിയമ വ്യവസ്ഥയക്ക് വിധേയമായി മാത്രമെ തങ്ങള്‍ പ്രവര്‍ത്തിക്കു.അസാധാരണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്ന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.രണ്ടു പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഈ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

സത്യവാങ്മൂലത്തില്‍ കോടതിയെ കാര്യങ്ങള്‍ ബോധ്യപെടുത്താന്‍ ശ്രമിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്
X

കൊച്ചി: കാസര്‍കോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോടതയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കോടതി ഉത്തരവിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടതി വിധിയെ ബഹുമാനിക്കുന്നു. നിയമ വ്യവസ്ഥയ്ക്ക് വിധേയമായി മാത്രമെ തങ്ങള്‍ പ്രവര്‍ത്തിക്കു.അസാധാരണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്ന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.രണ്ടു പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഈ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.മാര്‍ച്് ആറിന് മുമ്പ് വിശദമായ സത്യവാങ്്മൂലം സമര്‍പ്പിക്കും. അതില്‍ എല്ലാക്കാര്യവും വ്യക്തമാക്കും.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കുറെയധികം നാശനഷ്ടങ്ങളുടെ കണക്ക് നിരത്തിയതായിട്ടാണ് അറിയുന്നതെന്നും ഡീന്‍ കുര്യാക്കോസ്.പറഞ്ഞു.

Next Story

RELATED STORIES

Share it