Kerala

പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു
X

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കണയങ്കോട് പാലത്തില്‍ നിന്നും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. ഉണ്ണിക്കുളം കാടാം കൊള്ളില്‍ വാസുവിന്റെ ഭാര്യ റീന (45) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാരും മീന്‍പിടിത്ത തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യുവതിയെ രക്ഷപ്പെടുത്താനായിരുന്നില്ല. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയര്‍ഫോഴ്‌സും കൊയിലാണ്ടി പോലിസും സ്ഥലത്തെത്തി. കൂടുതല്‍ രക്ഷാ ഉപകരണങ്ങളുമായി മീഞ്ചന്തയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.

ഒന്നരയോടെയാണ് മൃതദേഹം കിട്ടിയത്. കൊയിലാണ്ടി ഫയര്‍സ്‌റ്റേഷനിലെ ടി നിഖിലാണ് മൃതദേഹം മുങ്ങിയെടുത്തത്. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ കെ സതീഷിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പോലിസ് അറിയിച്ചു. മക്കള്‍: സ്‌നേഹ, വിജിത്ത്.

Next Story

RELATED STORIES

Share it