Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: ഡിജിറ്റൽ പ്രചാരണത്തിന് സിപിഎം

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറൻ്റൈൻ ലംഘിക്കുന്നത് തടയാൻ സിപിഎം രംഗത്തിറങ്ങും.

തദ്ദേശ തിരഞ്ഞെടുപ്പ്: ഡിജിറ്റൽ പ്രചാരണത്തിന് സിപിഎം
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ പാർട്ടി ഘടകങ്ങൾക്ക് സിപിഎം നിർദേശം. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനം തുടങ്ങണമെന്ന് സംസ്ഥാന സമിതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് വലിയ മാറ്റമുണ്ടാക്കും. ഈ സാഹചര്യത്തിൽ ഡിജിറ്റൽ പ്രചാരണത്തിന് പ്രവർത്തകർക്ക് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി.

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറൻ്റൈൻ ലംഘിക്കുന്നത് തടയാൻ സിപിഎം രംഗത്തിറങ്ങും. ക്വാറൻ്റൈനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളെ പാർട്ടി പ്രവർത്തകർ ബോധവൽക്കരിക്കും. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിൻ്റെ നടപടികൾക്ക് യോഗം പൂർണ പിന്തുണ നൽകി. സർക്കാരിൻ്റെ ക്വാറൻ്റൈൻ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ല. നടപടികൾ മാതൃകാപരമാണെന്നും യോഗം വിലയിരുത്തി. എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it