- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആസ്തി വിറ്റും നിക്ഷേപകർക്ക് പണം തിരികെ നൽകും; പേരാവൂർ സൊസൈറ്റി തട്ടിപ്പിൽ സിപിഎം
പണം നഷ്ടപ്പെട്ടവർക്കൊപ്പമാണ് സിപിഎമ്മെന്നും ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരേ പാർട്ടി സംഘടനാ തലത്തിൽ നടപടി സ്വീകരിക്കുമെന്നും എം വി ജയരാജൻ അറിയിച്ചു.
കണ്ണൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ജാഗ്രതക്കുറവെന്ന് സമ്മതിച്ച് സിപിഎം. ഭരണസമിതിക്കും ജീവനക്കാർക്കും ഉണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പാർട്ടി മാറിനിൽക്കുന്നില്ലെന്ന് പേരാവൂർ ഏരിയ കമ്മറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
നിക്ഷേപകർക്ക് പണം മുഴുവൻ കിട്ടുന്നത് വരെ പാർട്ടി ഒപ്പമുണ്ടാകും. സൊസൈറ്റിയുടെ ആസ്തി വിറ്റും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കിയും പണം നഷ്ടമായവർക്ക് തിരികെ നൽകുമെന്നും പേരാവൂർ ഏരിയ കമ്മറ്റി പറഞ്ഞു.
പണം നഷ്ടപ്പെട്ടവർക്കൊപ്പമാണ് സിപിഎമ്മെന്നും ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരേ പാർട്ടി സംഘടനാ തലത്തിൽ നടപടി സ്വീകരിക്കുമെന്നും എം വി ജയരാജൻ അറിയിച്ചു. സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ചിട്ടി തുടങ്ങിയത്. പി ജയരാജൻ ഉൾപ്പെട്ട ജില്ലാ കമ്മറ്റിയാണ് ചിട്ടി നടത്തരുത് എന്ന് വിലക്കിയത്. ചിട്ടി തുക വകമാറ്റി ചെലവഴിച്ചെന്നത് വ്യക്തമായ സാഹചര്യത്തിൽ സഹകരണ വകുപ്പ് അന്വേഷണം നടത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പോലിസിന് നൽകിയ പരാതി.
RELATED STORIES
സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMTവിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു; എട്ടര മുതല്‍...
13 Dec 2024 1:12 AM GMT''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMT