Kerala

താന്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല; പൊട്ടിത്തെറിച്ച് ജി സുധാകരന്‍

ചില മാധ്യമങ്ങളിലെ റിപോര്‍ട്ടര്‍മാര്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെപോലെയാണ് പെരുമാറുന്നത്, പണം വാങ്ങുന്നുവെന്നല്ല അര്‍ഥം പക്ഷേ അതുപോലെയാണ് തോന്നുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.കുറ്റവാളികളെ രക്ഷിക്കാനും സല്‍പ്രവര്‍ത്തികരെ അപമാനിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.പൊളിറ്റിക്കല്‍ ക്രിമിനല്‍സിനെ വളര്‍ത്തുകയാണ് ഇത്തരം വാര്‍ത്തകളിലൂടെ ചെയ്യുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.കക്ഷിവ്യത്യാസമില്ലാതെ രാത്രിയില്‍ പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഇവിടെയുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

താന്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല; പൊട്ടിത്തെറിച്ച് ജി സുധാകരന്‍
X

ആലപ്പുഴ:അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി ചില മാധ്യമങ്ങള്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല താനെന്നും മന്ത്രി ജി സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സത്യവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്നതാരാണെന്ന് സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് വെളിപ്പെടുത്തണമെന്നും ജി സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എല്ലാ മാധ്യമങ്ങളും ഇത്തരത്തില്‍ ചെയ്യുന്നില്ല. ചില മാധ്യമങ്ങളിലെ റിപോര്‍ട്ടര്‍മാര്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെപോലെയാണ് പെരുമാറുന്നത്, പണം വാങ്ങുന്നുവെന്നല്ല അര്‍ഥം പക്ഷേ അതുപോലെയാണ് തോന്നുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

യാതൊരു വിവാദവും ആലപ്പുഴയിലെ സിപിഎമ്മില്‍ ഇല്ല. എന്നിട്ടും ഇല്ലാത്ത വിവാദമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു.സിപിഎമ്മിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന മിസ് ഇന്‍ഫോര്‍മര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.ആരിഫ് നടത്തിയ പ്രസംഗം സംബന്ധിച്ച് തങ്ങള്‍ ആരും ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല.പ്രസംഗം തങ്ങള്‍ കേട്ടിട്ടുമില്ല.തങ്ങള്‍ക്കില്ലാത്ത വേവലാതി ലേഖകര്‍ക്കെന്തിനാണെന്നും ജി സുധാകരന്‍ ചോദിച്ചു. പോസ്റ്ററിലെ തന്റെ ഫോട്ടോ കീറിയതിനെക്കുറിച്ച് താന്‍ ആരോടും പരാതി പറഞ്ഞിട്ടില്ല.തന്റെ ഫോട്ടോ ജനഹൃദയത്തിലുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.കേരളത്തിലെ ഒരോ കുടുംബത്തിലും തനിക്ക് ഒരു വോട്ടുണ്ട്.നിയമസഭയിലേക്കുള്ള വോട്ടല്ല. സേവനത്തിനുള്ള വോട്ടാണെന്നും ജി സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ പോലെ പ്രവര്‍ത്തിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ് ചില പ്രാദേശിക ലേഖകന്മാരെന്നും ജി സുധാകരന്‍ പറഞ്ഞു.55 വര്‍ഷമായി താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട്.ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതാണ്. ഇക്കാലമത്രയും കൈയ്യും കെട്ടി താന്‍ വെറുത നില്‍ക്കുകയായിരുന്നില്ല.സമരം ചെയ്തും മര്‍ദ്ദനമേറ്റും ജയിലില്‍ പോകുകയുമൊക്കെ ചെയ്തു.തന്റെ ട്രാക്ക് റിക്കാര്‍ഡ് നോക്കണം. താന്‍ വിശ്രമിച്ചിട്ടില്ല.താന്‍ മന്ത്രിയായിരുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പിലടക്കം വിവിധ വകുപ്പുകളില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ എല്ലാവര്‍ക്കും അറിയാം.ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും 65 യോഗത്തിലാണ് താന്‍ പ്രസംഗിച്ചത് എന്നിട്ടും പറയുകയാണ് താന്‍ പ്രവര്‍ത്തിച്ചില്ലെന്ന്.താന്‍ അധികം ശ്രദ്ധിക്കാതിരുന്നത് അരൂരും ചേര്‍ത്തലയും മാത്രമാണ്.അവിടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാലാണ് ശ്രദ്ധിക്കാതിരുന്നത്.ബാക്കിയെല്ലായിടത്തും പ്രസംഗിച്ചു.

അമ്പലപ്പുഴയില്‍ 14 യോഗങ്ങളിലാണ് തുടര്‍ച്ചയായി താന്‍ പ്രസംഗിച്ചത്.എസ് രാമചന്ദ്രന്‍ പിള്ളയുടെ കൂടെ ജില്ല മുഴുവന്‍ പോയി.എല്ലാക്കാര്യങ്ങളും താന്‍ ചെയ്തു. താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനേക്കാള്‍ ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണമാണ് നടത്തിയത്.എന്നിട്ടും താന്‍ ഇറങ്ങിയില്ലെന്ന് പറയുന്നത് മര്യാദയല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയില്‍കയറിക്കഴിഞ്ഞപ്പോള്‍ പറയുകയാണ് താന്‍ പ്രവര്‍ത്തിച്ചില്ലെന്ന്. അത് പ്രമാണിമാരുടെയടുത്ത് നടക്കും ഇത് പ്രമാണിമാരുടെ പാര്‍ട്ടിയല്ലെന്നും സിപിഎമ്മാണെന്നും ജി സുധാകരന്‍ പറഞ്ഞു.

മനപ്പൂര്‍വ്വം സിപിഎമ്മില്‍ കുഴപ്പമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.കുറ്റവാളികളെ രക്ഷിക്കാനും സല്‍പ്രവര്‍ത്തികരെ അപമാനിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.പൊളിറ്റിക്കല്‍ ക്രിമിനല്‍സിനെ വളര്‍ത്തുകയാണ് ഇത്തരം വാര്‍ത്തകളിലൂടെ ചെയ്യുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.കക്ഷിവ്യത്യാസമില്ലാതെ രാത്രിയില്‍ പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഇവിടെയുണ്ടെന്നും ഇതെല്ലാം എല്ലാവര്‍ക്കും അറിയാമെന്നും ജി സുധാകരന്‍ പറഞ്ഞു.സിപിഎമ്മില്‍ ഇത് നടക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

ആരെങ്കിലും ചെയ്താല്‍ അത് പുറത്തുവരും. തങ്ങള്‍ അങ്ങനെ വളര്‍ന്നുവന്നവരല്ല തങ്ങള്‍ വളര്‍ന്നത് പാര്‍ട്ടിയിലെ സമുന്നതരായ ഗുരുനാഥന്മാരെ കണ്ടാണ് വളര്‍ന്നതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.അരൂരില്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റതിനു പിന്നില്‍ ചില ശക്തികളുണ്ടായിരുന്നു.അവിടെ തോറ്റതല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.അവിടെ 14,000 വോട്ടിനു ജയിക്കുമായിരുന്നു.പക്ഷേ ബിഡിജെഎസ് അവസാന നിമിഷം യുഡിഎഫിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നിട്ടും 2,500 വോട്ടിനു മാത്രമാണ് തോറ്റത്.താന്‍ ഷാനിമോള്‍ ഉസ്മാനെ പൂതന എന്നു വിളിച്ചിട്ടില്ല.ഇത് ഇലക്ഷന്‍ കമ്മീഷനും പറഞ്ഞതാണെന്നും ജി സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it