- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം കരിമഠം കോളനിയില്‍ സിപിഎം- കോൺഗ്രസ് സംഘർഷം (വീഡിയോ)
സംഘർഷത്തിനിടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞതായി പരാതിയുണ്ട്. കരിമഠം കോളനിയിൽ സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം നശിപ്പിച്ചു. രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
തിരുവനന്തപുരം: കരിമഠം കോളനിയില്‍ രാത്രി പന്ത്രണ്ടരയോടെ സിപിഎം- കോൺഗ്രസ് സംഘർഷം. സംഘർഷത്തിനിടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞതായി പരാതിയുണ്ട്. കരിമഠം കോളനിയിൽ സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം നശിപ്പിച്ചു. രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പരസ്പരമുള്ള അക്രമത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റതായി സിപിഎം ആരോപിക്കുന്നു.
സിപിഎം പ്രവർത്തകൻ്റെ ഓട്ടോറിക്ഷ വേഗത്തിൽ പോയത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ഇരുകൂട്ടരും ഏറ്റുമുട്ടി. സംഘര്‍ഷം തടയാനെത്തിയ പോലിസുകാരനും പരിക്കേറ്റു. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലിസ് സ്റ്റേഷനിലേക്ക് പോയി. പിന്നാലെ കോൺഗ്രസ് - ബിജെപി പ്രവർത്തകരും സ്റ്റേഷനിലെത്തി. കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഇവിടേയും പരസ്പരം വാക്പോരും സംഘർഷവുമുണ്ടായി. പോലിസ് ഇരുവിഭാഗത്തേയും പിരിച്ചുവിട്ടെങ്കിലും കരിമഠം കോളനി കേന്ദ്രീകരിച്ച് വീണ്ടും സംഘർഷം ആരംഭിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ധിക്കുകയായിരുന്നുവെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസും ആരോപിച്ചു. എന്നാൽ സ്ഫോടക വസ്തു എറിഞ്ഞശേഷം കരിമഠം കോളനിയിൽ സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം കോൺഗ്രസുകാർ തകര്‍ത്തതായി സിപിഎമ്മും ആരോപിക്കുന്നു. പ്രദേശത്ത് കൂടുതൽ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















