Kerala

ബംഗാള്‍ തൊഴിലാളികള്‍ക്ക് സിപിഎം മര്‍ദനം: കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട്

ഇരകളോടൊപ്പം ഓടുകയും വേട്ടക്കാരന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഈ സംഭവത്തിലും വ്യക്തമാണ്.

ബംഗാള്‍ തൊഴിലാളികള്‍ക്ക് സിപിഎം മര്‍ദനം: കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട്
X

വടകര: ഇന്ത്യയില്‍ രുപപ്പെട്ടുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ മനോഭാവത്തോടെപ്പംനിന്ന് അന്നംതരുന്ന നാട്ടിന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച നാദാപുരത്തെ ബംഗാളി തൊഴിലാളികളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം നാട്ടില്‍ ആര്‍എസ്എസ്- മുസ്‌ലിം കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കാണണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇരകളോടൊപ്പം ഓടുകയും വേട്ടക്കാരന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഈ സംഭവത്തിലും വ്യക്തമാണ്. ഏത് വിഷയത്തെയും മുസ്‌ലിംവിരുദ്ധ പ്രസ്താവനകള്‍കൊണ്ട് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സിപിഎം നേതൃത്വത്തിന്റെ അനുയായികളില്‍നിന്ന് ഇതില്‍നിന്ന് വ്യത്യസ്തമായി പ്രതീക്ഷിക്കുന്നവര്‍ വിഡ്ഡികളാണ്.

ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒരു പ്രസ്താവന ഇറക്കിയതുകൊണ്ട് സിപിഎം നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. സിപിഎമ്മിനെ വിശ്വസിച്ച് മഹല്ല് കൂട്ടായ്മകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍നിന്ന് നവസാമൂഹികപ്രസ്താനങ്ങളെ മാറ്റിനിര്‍ത്തുന്ന അബദ്ധങ്ങള്‍ മുസ്‌ലിം സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാവാതെ നോക്കാന്‍ ശ്രദ്ധിക്കണം. കലാപമുണ്ടാക്കി കൊള്ളനടത്തി മുതലെടുപ്പ് നടത്തുന്ന സിപിഎം പ്രവര്‍ത്തകരുടെ ഇത്തരം ശ്രമക്കള്‍ക്കെതിരേ ജനങ്ങളും പോലിസും ജാഗ്രതപുലര്‍ത്തണമെന്ന് കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി എ പി നാസര്‍ പ്രസ്താവയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it