Kerala

നിലപാട് മയപ്പെടുത്തി സിപിഐ; യുഡിഎഫിനെ തള്ളിപ്പറഞ്ഞാൽ ജോസ് കെ മാണിയെ മുന്നണിയിലെടുക്കാം

യുഡിഎഫിനെ തള്ളിപ്പറഞ്ഞും ബിജെപി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ മാണിയുമായി സഹകരണമാകാമെന്നാണ് സിപിഐ നിലപാട്.

നിലപാട് മയപ്പെടുത്തി സിപിഐ; യുഡിഎഫിനെ തള്ളിപ്പറഞ്ഞാൽ ജോസ് കെ മാണിയെ മുന്നണിയിലെടുക്കാം
X

തിരുവനന്തപുരം: ജോസ് കെ മാണിയെ എൽഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ നിലപാട് മയപ്പെടുത്തി സിപിഐ. യുഡിഎഫിനെ തള്ളിപ്പറഞ്ഞാൽ ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന് സിപിഐയിൽ ധാരണ. യുഡിഎഫിനെ തള്ളിപ്പറഞ്ഞും ബിജെപി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ മാണിയുമായി സഹകരണമാകാമെന്നാണ് സിപിഐ നിലപാട്. ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായി. 29ന്‌ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഐ നിലപാട് അറിയിക്കും.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് അവസാനിക്കും. ജോസ് കെ മാണിയുമായി പ്രാദേശികതലത്തിൽ സഹകരണം ആകാമെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. എന്നാൽ ഈ ഘട്ടത്തിൽ അവരുമായി മുന്നണിയെന്ന നിലയിൽ ചർച്ചയോ വേദി പങ്കിടലോ പാടില്ല. അങ്ങനെ വേണമെങ്കിൽ അതിനുമുമ്പ് യുഡിഎഫ് രാഷ്ട്രീയത്തെ പൂർണമായും ജോസ് കെ മാണി തള്ളി പറയണമെന്നാണ് സി പി ഐ നിലപാട്. എന്തുകൊണ്ട് യുഡിഎഫ് വിട്ടുവെന്ന കാര്യവും അവർ വ്യക്തമാക്കണം.

Next Story

RELATED STORIES

Share it