സിപിഐ ജില്ലാ നേതാവ് പുഴയില്‍ മരിച്ച നിലയില്‍
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയുമായ മാള കുന്നത്തുനാട് സ്വദേശി ടി എം ബാബുവിനെ (53)യാണ് പുല്ലൂറ്റ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആനാപ്പുഴയില്‍ മല്‍സ്യത്തൊഴിലാളികളുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

തൃശൂര്‍: സിപിഐ നേതാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയുമായ മാള കുന്നത്തുനാട് സ്വദേശി ടി എം ബാബുവിനെ (53)യാണ് പുല്ലൂറ്റ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആനാപ്പുഴയില്‍ മല്‍സ്യത്തൊഴിലാളികളുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
രാത്രി മുതല്‍ ബാബുവിനെ കാണാനില്ലായിരുന്നു. ഇതെത്തുടര്‍ന്നു ബാബുവിന്റെ കുടുംബം പോലിസില്‍ പരാതി നല്‍കി. പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് കുന്നത്തുകാട് പട്ടികജാതി ശ്മശാനത്തില്‍. ബികെഎംയു ജില്ലാ ജോയിന്റ് സെക്രട്ടറി, എഐടിയുസി ജില്ലാ എക്‌സിക്യൂട്ടിവ് അംഗം, കെട്ടിടനിര്‍മാണ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, അഷ്ടമിച്ചിറ സര്‍വീസ് സഹരണ ബാങ്ക് ഡയറക്ടര്‍ എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചുവരികയായിരുന്നു.
മുന്‍ മന്ത്രിയും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ കെ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ്, ജില്ലാ അസി. സെക്രട്ടറി പി ബാലചന്ദ്രന്‍, ടി ആര്‍ രമേഷ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഭാര്യ: ഗിരിജ. സഹോദരങ്ങള്‍: സുമതി മോഹന്‍, രവി, മധു, രഘു.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT