Kerala

മാവോവാദികള്‍ക്കെതിരായ നിലപാടില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സിപിഐ

ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത് ശരിയായില്ല. മാവോവാദി വിഷയത്തിലെ സര്‍ക്കാര്‍ സമീപനം ഇടതുനിലപാടിന് വിരുദ്ധമാണ്.

മാവോവാദികള്‍ക്കെതിരായ നിലപാടില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സിപിഐ
X

തിരുവനന്തപുരം: മാവോവാദിയാവുന്നത് കുറ്റകരമല്ലെന്ന ശ്യാം ബാലകൃഷ്ണന്‍ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ രംഗത്ത്. മാവോവാദി നിലപാടില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത് ശരിയായില്ല. മാവോവാദി വിഷയത്തിലെ സര്‍ക്കാര്‍ സമീപനം ഇടതുനിലപാടിന് വിരുദ്ധമാണ്.

ആശയത്തെ കുറ്റകൃത്യമായി കാണാന്‍ കഴിയില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് എഴുതിയ പിണറായി വിജയന്റെ സര്‍ക്കാര്‍തന്നെ സുപ്രിംകോടതിയെ സമീപിച്ചത് വിരോധാഭാസമാണ്. സര്‍ക്കാരിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തണം. സുപ്രിംകോടതിയിലെ ഹരജി തിരുത്തുകയോ പിന്‍വലിക്കുകയോ വേണമെന്നും സിപിഐ ആവശ്യപ്പെട്ടു. മാവോവാദി വേട്ടയില്‍ സര്‍ക്കാര്‍ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. കെ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം മാവോവാദികള്‍ കൊല്ലപ്പെട്ട പ്രദേശം സന്ദര്‍ശിക്കുകയും വ്യാജ ഏറ്റുമുട്ടലാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it