Kerala

ഗസ്റ്റ് വാക്‌സ് : 50,000 ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല

126 ഔട്ട് റീച്ച് വാക്‌സിനേഷന്‍ ക്യാംപുകളിലായി 50,055 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍പൂര്‍ത്തിയായി.ജില്ലയിലെ വിവിധ തൊഴിലുടമകള്‍ നേരിട്ട് തങ്ങളുടെ ഇതര തൊഴിലാളികള്‍ക്ക് നല്‍കിയ 13330 ഡോസ് ഉള്‍പ്പടെയാണിത്

ഗസ്റ്റ് വാക്‌സ് :  50,000 ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്‌സ് 50,000 ഡോസ് പൂര്‍ത്തിയാക്കി.126 ഔട്ട് റീച്ച് വാക്‌സിനേഷന്‍ ക്യാംപുകളിലായി 50,055 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായി.ജില്ലയിലെ വിവിധ തൊഴിലുടമകള്‍ നേരിട്ട് തങ്ങളുടെ ഇതര തൊഴിലാളികള്‍ക്ക് നല്‍കിയ 13330 ഡോസ് ഉള്‍പ്പടെയാണിത്.

രണ്ടാം ഘട്ട ലോക്ഡൗണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ജില്ലയിലുണ്ടായിരുന്ന 77991 തൊഴിലാളികളുടെ 64% ആണിത്. ഈ മാസം അവസാനത്തോടെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ പി എം ഫിറോസ് അറിയിച്ചു.ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന തൊഴില്‍ വകുപ്പാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി വിജയകമായി പൂര്‍ത്തീകരിക്കുന്നത്.എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തില്‍ ബിപിസിഎല്‍ന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് എറണാകുളം ലക്ഷ്മി ഹോസ്പിറ്റല്‍ മെഡിക്കല്‍ പാര്‍ട്ട്‌നറായി നടപ്പിലാക്കുന്ന ക്ലിനിക് ഓണ്‍ വീല്‍സ് പദ്ധതിയും ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷന്‍ നടപടികള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it