കൊവിഡ് വാക്സിനേഷന്: ആരോഗ്യപ്രവര്‍ത്തകരുടെ രജിസ്ട്രേഷന് അന്തിമഘട്ടത്തില്‍
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യമേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമാണ് വാക്സിന് ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവില്‍ ജോലിചെയ്യുന്ന എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതാണ്.

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ രജിസ്ട്രേഷന് അന്തിമഘട്ടത്തിലായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യമേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലെയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്ട്രേഷന് നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യസ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയുംവേഗം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യമേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമാണ് വാക്സിന് ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവില്‍ ജോലിചെയ്യുന്ന എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതാണ്. 27,000ത്തോളം ആശാ വര്‍ക്കര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ദന്തല്‍, നഴ്സിങ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യവിഭാഗം വിദ്യാര്‍ഥികളെയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ ഐസിഡിഎസ് അങ്കണവാടി ജീവനക്കാരെയും ഐസിഡിഎസ് ഉദ്യോഗസ്ഥരേയും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ രജിസ്ട്രേഷനും പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ 33,000ഓളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വാക്സിന് വിതരണത്തിന് സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്സിന് വിതരണത്തിനായി വലിയ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് നടത്തിയിട്ടുള്ളത്. ഇതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫിസറെയും സ്റ്റേറ്റ് അഡ്മിനേയും ചുമതലപ്പെടുത്തി. സ്റ്റേറ്റ് നോഡല്‍ ഓഫിസറുടെ കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാ നോഡല്‍ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആയുഷ്, ഹോമിയോ, വിഭാഗങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫിസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഏകോപനത്തോടെയാണ് എല്ലാ വിഭാഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്.
രജിസ്ട്രേഷനായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഡേറ്റ ഷീറ്റ് തയ്യാറാക്കി എല്ലാ ജില്ലകള്‍ക്കും നല്‍കിയിട്ടുണ്ട്. അവരാണ് സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ഇത് അയച്ചുകൊടുക്കുന്നത്. അവര്‍ പൂരിപ്പിച്ച ഡേറ്റാ ഷീറ്റ് തിരികെ ജില്ലാ നോഡല്‍ അതോറിറ്റിക്ക് അയച്ചുകൊടുക്കുന്നു. ജില്ലാ നോഡല്‍ അതോറിറ്റി നേരിട്ട് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നു. വാക്സിന് വരുന്ന മുറയ്ക്ക് ആദ്യം ലഭ്യമാക്കുക ഈ വിഭാഗത്തിനായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
ഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMTപി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT'പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം'; വധശിക്ഷ...
21 May 2022 12:52 PM GMTആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMT