കൊയിലാണ്ടിയില്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും കൊവിഡ് പരിശോധന നടത്തുന്നു
നാല് ഓട്ടോ തൊഴിലാളികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ദുഷ്‌കരമായ സാഹചര്യത്തില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാല് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം കൊയിലാണ്ടിയിലെ മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും കൊവിഡ് പരിശോധന നടത്തുന്നു. നാല് ഓട്ടോ തൊഴിലാളികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ദുഷ്‌കരമായ സാഹചര്യത്തില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അടുത്ത ആഴ്ച ചൊവ്വ, ബുധന്‍, ദിവസങ്ങളിലായി ടെസ്റ്റ് നടത്താനാണ് ആരോഗ്യവിഭാഗം തീരുമാനിച്ചിട്ടുള്ളത്.
ടെസ്റ്റ് സെന്റര്‍ തീരുമാനിക്കുന്നതിന്റെ മുന്നോടിയായി മുഴുവന്‍ തൊഴിലാളികളും അവരുടെ പേര്, വയസ്, അഡ്രസ്, പോസ്റ്റ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം താഴെ കാണുന്ന നമ്പറില്‍ നേരിട്ട് വിളിച്ചോ അല്ലെങ്കില്‍ വാട്‌സ് ആപ്പ് മുഖേനയൊ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതിനായി എ കെ ശിവദാസന്‍: 894300 8970, സുരേഷ് അമ്പാടി: 9495 679195, ഷംസു കൊല്ലം: 9847444960, ഷിജു: 994756 4471 എന്നിവരെ ബന്ധപ്പെടുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTപോപുലര്‍ ഫ്രണ്ട് കിഴക്കോത്ത് ഏരിയ 'നാട്ടൊരുമ' സമ്മേളനം 14 ന്
12 Aug 2022 4:32 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില്‍ കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTടോള്‍ പ്ലാസയിലെ അതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, കാറിലുണ്ടായിരുന്ന...
12 Aug 2022 3:26 AM GMT