Kerala

കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ കൊവിഡ് ടെലി മെഡിസിന്‍ സൗകര്യം

കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ കൊവിഡ് ടെലി മെഡിസിന്‍ സൗകര്യം
X

കോഴിക്കോട്: മെഡിക്കല്‍ കോളജിന് കീഴിലുള്ള മാതൃശിശു സംരക്ഷണകേന്ദ്രം ആശുപത്രിയില്‍ കൊവിഡ് 19 ടെലിമെഡിസിന്‍ സംവിധാനം ഒരുങ്ങി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍ ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്ക് വീഡിയോ, ഓഡിയോ കോള്‍ വഴി കൊവിഡ് സംശയനിവാരണം ചെയ്യാം.

സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, കെഎസ്എസ്എം റീജ്യനല്‍ ഡയറക്ടര്‍ ഡോ.യു ആര്‍ രാഹുല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂറുല്‍ അമീന്‍, ഡോ. അര്‍ജുന്‍, സി എ ശ്രീലാല്‍, പിആര്‍ഒ സിതാര എന്നിവര്‍ സന്നിഹിതരായി. ശിശുരോഗ വിഭാഗം രോഗികള്‍ക്ക് രാവിലെ 9 മുതല്‍ 10.30 വരെ 8593000419 എന്ന നമ്പറിലും സ്ത്രീരോഗ വിഭാഗത്തില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ 8593000418 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it