കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമേ പങ്കെടുക്കാവൂ എന്ന് കലക്ടര്‍
ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്തുള്ള മുന്‍കരുതല്‍ അനിവാര്യമാണ്.
BY NSH20 Dec 2020 7:36 PM GMT
X
NSH20 Dec 2020 7:36 PM GMT
കോട്ടയം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തിരക്ക് ഒഴിവാക്കുന്നതിന് ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്തുള്ള മുന്‍കരുതല്‍ അനിവാര്യമാണ്.
ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരും മാത്രം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് ഉചിതം. ചടങ്ങ് വീക്ഷിക്കുന്നതിന് അംഗങ്ങള്‍ക്കൊപ്പം ആളുകള്‍ എത്തുന്നതും വേദിയില്‍ ആള്ക്കൂട്ടമുണ്ടാവുന്നതും ഒഴിവാക്കണം. ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പാക്കണം. സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളില്‍ അംഗങ്ങള്‍ക്കൊപ്പം ഒരാളെ മാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാവുന്നതാണ് കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
കോഴിക്കോട് ആംബുലൻസ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗിക്ക്...
14 May 2024 5:24 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTവര്‍ഗീയ വിദ്വേഷ പ്രചാരണം; ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനുമെതിരേ ...
13 May 2024 5:28 PM GMTമുംബൈയിൽ കൂറ്റൻ പരസ്യ ബോർഡ് പൊട്ടി വീണ് 8 മരണം
13 May 2024 5:03 PM GMTപൊന്നാനി ബോട്ടപകടം: പരിക്കേറ്റവർക്ക് അടിയന്തിര ധനസഹായം നൽകണം -എസ്ഡിപിഐ
13 May 2024 2:41 PM GMTഅജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: ആറ് വിദ്യാർഥികൾ...
13 May 2024 12:59 PM GMT