Kerala

കൊവിഡ് വ്യാപനം രൂക്ഷം; കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ

കൊവിഡ് വ്യാപനം രൂക്ഷം; കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ
X

കാസര്‍കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ കൊവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയില്‍ സിആര്‍പിസി 144 പ്രകാരം ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 12 മുതല്‍ ഏഴുദിവസത്തേക്കാണ് നിരോധനാജ്ഞ. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കര്‍ശനമായി നടപ്പാക്കുന്നതിനും ഇന്ന് രാത്രി ഏഴിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.

കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളിലും അജാനൂര്‍, ചെമ്മനാട്, ചെറുവത്തൂര്‍, കള്ളാര്‍, കയ്യൂര്‍ചീമേനി, കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂര്‍പെരിയ, തൃക്കരിപ്പൂര്‍, ഉദുമ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലും ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലുമാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകള്‍ കൂട്ടംകുടുന്നത് കര്‍ശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പോലിസ് പരിശോധനയും നടപടികളും കര്‍ശനമാക്കും. യോഗത്തില്‍ ജില്ലാ പോലിസ് മേധാവി പി ബി രാജീവ്, എഡിഎം അതുല്‍ എസ് നാഥ്, ഡിഎംഒ (ആരോഗ്യം) ഡോ.എ വി രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it