കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റുകളും രജിസ്‌ട്രേഷന്‍ പുതുക്കലും നിര്‍ത്തിവച്ചു

മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്ന ഡ്രൈവിങ് ടെസ്റ്റുകളും ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹനപരിശോധനകളും രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചു. ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തിലായതായി മലപ്പുറം ആര്‍ടിഒ അറിയിച്ചു. രണ്ടാഴ്ച കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും.
ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ മുഖാന്തരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഓഫിസിന് പുറത്തുവച്ചിരിക്കുന്ന ബോക്‌സില്‍ നിക്ഷേപിക്കാം. ഫോണ്‍ മുഖാന്തരമുള്ള അന്വേഷണങ്ങള്‍ മാത്രമേ ഈ സമയം ഉണ്ടാവുകയുള്ളൂ. ആര്‍ടി ഓഫിസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാവിധ കൂടിക്കാഴ്ചകളും നേരിട്ടുള്ള കൗണ്ടര്‍ സേവനങ്ങളും അന്വേഷണങ്ങളും രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചതായും ആര്‍ടിഒ അറിയിച്ചു.
RELATED STORIES
താന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMT