Kerala

കൊവിഡ് പ്രതിരോധനിര്‍ദേശം ലംഘിച്ചു; ബംഗളൂരുവില്‍നിന്ന് കോട്ടയത്തെത്തിയ യുവാക്കള്‍ക്കും ബസ് ഡ്രൈവര്‍ക്കുമെതിരേ കേസെടുക്കും

കുമളി ചെക് പോസ്റ്റില്‍നിന്നും ടൂറിസ്റ്റ് ബസ്സിലെത്തിയ അടൂര്‍ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവന്‍(20) എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് ജില്ലാ പോലിസ് മേധാവി ജി ജയദേവ് നിര്‍ദേശം നല്‍കിയത്.

കൊവിഡ് പ്രതിരോധനിര്‍ദേശം ലംഘിച്ചു; ബംഗളൂരുവില്‍നിന്ന് കോട്ടയത്തെത്തിയ യുവാക്കള്‍ക്കും ബസ് ഡ്രൈവര്‍ക്കുമെതിരേ കേസെടുക്കും
X

കോട്ടയം: ബംഗളൂരുവില്‍നിന്നെത്തി കൊവിഡ് പ്രതിരോധനിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയം നഗരത്തില്‍ സഞ്ചരിച്ച യുവാക്കള്‍ക്കും ഇവരെ കൊണ്ടുവന്ന ബസ് ഡ്രൈവര്‍ക്കുമെതിരേ കേസെടുക്കും. കുമളി ചെക് പോസ്റ്റില്‍നിന്നും ടൂറിസ്റ്റ് ബസ്സിലെത്തിയ അടൂര്‍ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവന്‍(20) എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് ജില്ലാ പോലിസ് മേധാവി ജി ജയദേവ് നിര്‍ദേശം നല്‍കിയത്.

നാട്ടിലെത്തുന്നതിനുള്ള പാസ് ഇവരുടെ കൈവശമുണ്ടായിരുന്നെങ്കിലും ബസ് ഡ്രൈവര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ ഇറക്കിവിടുകയായിരുന്നെന്ന് യുവാക്കള്‍ പറയുന്നു. പോലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടാല്‍ ഇവിടെനിന്നുള്ള യാത്രയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇവര്‍ ആദ്യം പോലിസ് സ്റ്റേഷനിലും പിന്നീട് ജില്ലാ പോലിസ് മേധാവിയുടെ കാര്യാലയത്തിലുമെത്തി. പോലിസ് ഉദ്യോഗസ്ഥര്‍ വിശദവിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ കര്‍ണാടകത്തില്‍നിന്ന് എത്തിയതാണെന്നറിഞ്ഞതോടെ ഇരുവരെയും ഉടന്‍തന്നെ അതിരമ്പുഴയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു.

ഇവരെ കോട്ടയത്തിറക്കിയ ബസ് പിറവം പോലിസ് പിടികൂടി. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ പൊതുസമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കി ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ സാംക്രമികരോഗ നിയന്ത്രണനിയമപ്രകാരമാണ് കേസെടുക്കുക.

Next Story

RELATED STORIES

Share it