Kerala

കൊവിഡ്: ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി രണ്ടു കപ്പലുകള്‍ കൂടി കൊച്ചിയിലെത്തി

202 മലയാളികളടക്കം 210 പേരാണ് രണ്ട് കപ്പലുകളിലായി ഉണ്ടായിരുന്നത്. ബുധനാഴ്ച അന്ത്രോത്ത് ദ്വീപില്‍ നിന്നും യാത്രതിരിച്ച എംവി കോറല്‍ കപ്പലില്‍ 47 യാത്രികരാണ് ഉണ്ടായിരുന്നത്. കല്‍പേനി ദ്വീപില്‍ നിന്നുള്ള എം വി മിനിക്കോയ് കപ്പലാണ് ഇന്ന് കൊച്ചിയില്‍ എത്തിയ മറ്റൊരു കപ്പല്‍. കടമത്ത്, അമിനി, ആന്ത്രോത്ത്,കല്‍പേനി തുടങ്ങിയ ദ്വീപുകളിലുള്ളവരാണ് മടങ്ങിയെത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ തുടങ്ങിയവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്

കൊവിഡ്: ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി രണ്ടു കപ്പലുകള്‍ കൂടി  കൊച്ചിയിലെത്തി
X

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവുരമായി രണ്ടു കപ്പലുകള്‍ കൂടി ഇന്ന് കൊച്ചിയിലെത്തി. 202 മലയാളികളടക്കം 210 പേരാണ് രണ്ട് കപ്പലുകളിലായി ഉണ്ടായിരുന്നത്. ബുധനാഴ്ച അന്ത്രോത്ത് ദ്വീപില്‍ നിന്നും യാത്രതിരിച്ച എംവി കോറല്‍ കപ്പലില്‍ 47 യാത്രികരാണ് ഉണ്ടായിരുന്നത്. കല്‍പേനി ദ്വീപില്‍ നിന്നുള്ള എം വി മിനിക്കോയ് കപ്പലാണ് ഇന്ന് കൊച്ചിയില്‍ എത്തിയ മറ്റൊരു കപ്പല്‍. കടമത്ത്, അമിനി, ആന്ത്രോത്ത്,കല്‍പേനി തുടങ്ങിയ ദ്വീപുകളിലുള്ളവരാണ് മടങ്ങിയെത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ തുടങ്ങിയവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്.

മിനിക്കോയില്‍ നിന്ന് അമ്പതോളം യാത്രക്കാരുമായി മറ്റൊരു കപ്പല്‍ നാളെയെത്തും. കൂടുതല്‍ യാത്രക്കാരുമായി എം വി ലക്ഷദ്വീപ് സീ, എം വി കവരത്തി കപ്പലുകളും ശനിയാഴ്ച കൊച്ചി തുറമുഖത്തെത്തും. നേരത്തെ 129 യാത്രക്കാരുമായി രണ്ടു കപ്പലുകള്‍ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയില്‍ കുടങ്ങിയ ലക്ഷദ്വീപ് നിവാസികളുമായി എംവി കവരത്തി കപ്പല്‍ ബുധനാഴ്ച ദ്വീപിലേക്ക് യാത്ര തിരിച്ചിരുന്നു. ആന്ത്രോത്ത്, അഗത്തി, കവരത്തി എന്നീ ദ്വിപുകളിലേക്കുള്ള 64 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കൊച്ചിക്ക് പുറമെ മംഗലാപുരത്ത് നിന്ന് ദ്വീപുകളിലേക്കുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഓരോ കപ്പലിന്റെയും പരമാവധി ശേഷിയുടെ 40 ശതമാനം യാത്രക്കാരെ മാത്രമാണ് കപ്പലില്‍ അനുവദിക്കുന്നത്.

Next Story

RELATED STORIES

Share it