- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് 13 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 96 പേര്‍
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആറുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മുംബൈയില്‍നിന്നു വന്ന മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഒരു ആശാപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കം മുഖേന രോഗബാധയുണ്ടായി.

കോട്ടയം: ജില്ലയില്‍ 13 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിക്കുകയും നാലുപേര്‍ രോഗമുക്തരാവുകയും ചെയ്തു. രോഗം ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ഭേദമായത്. മുംബൈയില്‍നിന്ന് എത്തി മെയ് 19ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(23), അബൂദബിയില്‍നിന്ന് എത്തി ജൂണ്‍ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പെരുമ്പായിക്കാട് സ്വദേശി (58), അബൂദബിയില്‍നിന്ന് എത്തി ജൂണ്‍ ഒമ്പതിന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36) എന്നിവരാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയത്.
ഇതിനു പുറമെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചിതില്‍സയിലായിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേഗമായിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആറുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മുംബൈയില്‍നിന്നു വന്ന മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഒരു ആശാപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കം മുഖേന രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ ആറുപേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും മൂന്നുപേര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂന്നുപേര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച 13 പേരില്‍ എട്ടുപേര്‍ക്കും രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ല.
നിലവില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ 39 പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 31 പേരും പാലാ ജനറല്‍ ആശുപത്രിയില്‍ 23 പേരുമാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതിനു പുറമെ ജില്ലയില്‍നിന്നുള്ള മൂന്നുപേര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
1. ജൂണ്‍ 12 ന് കുവൈത്തില്‍നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (50).
2.ജൂണ്‍ 11ന് കുവൈത്തില്‍നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂട്ടിക്കല്‍ സ്വദേശി (65).
3. ജൂണ്‍ 13 ന് കുവൈത്തില്‍നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശിനി (57).
4. ജൂണ്‍ 13 ന് കുവൈത്തില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (43).
5. ജൂണ്‍ 13 ന് കുവൈത്തില്‍നിന്ന് എത്തി കോട്ടയത്തെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (25).
6. ജൂണ്‍ 19ന് മസ്‌കത്തില്‍നിന്ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശ്ശേരി ചീരംചിറ സ്വദേശിനി (59). രോഗലക്ഷണങ്ങളുണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.
7. ജൂണ്‍ ആറിന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി (38). ഒപ്പമെത്തിയ ഭാര്യയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
8. ജൂണ്‍ 12ന് മഹാരാഷ്ട്രയില്‍നിന്ന് എത്തി തെങ്ങണയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശിനി (19).
9. ജൂണ്‍ 20ന് ഡല്‍ഹിയില്‍നിന്നെത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39).
10. രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ(35). ജൂണ്‍ 20 ന് ഡല്‍ഹിയില്‍നിന്ന് എത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
11. ജൂണ്‍ ആറിന് മുംബൈയില്‍നിന്ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (34).
12. രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകള്‍(നാല്). ജൂണ്‍ ആറിന് മഹാരാഷ്ട്രയില്‍നിന്ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
13. രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയായ 34കാരിയുടെ മാതാവ് (53). ആരോഗ്യപ്രവര്‍ത്തകയാണ്. സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്റൈനിലായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















