Kerala

ഇടുക്കിയിലെ അയ്യപ്പന്‍കോവില്‍, ബൈസണ്‍വാലി, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍

കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്തിലെ മാട്ടുക്കട്ട ബിലിവേഴ്‌സ് ചര്‍ച്ച് ബെയിസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളിലാണ് സെന്ററിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇടുക്കിയിലെ അയ്യപ്പന്‍കോവില്‍, ബൈസണ്‍വാലി, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍
X

ഇടുക്കി: ജില്ലയിലെ അയ്യപ്പന്‍കോവില്‍, ബൈസണ്‍വാലി, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളൊരുങ്ങുന്നു. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്തിലെ മാട്ടുക്കട്ട ബിലിവേഴ്‌സ് ചര്‍ച്ച് ബെയിസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളിലാണ് സെന്ററിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 50 ബെഡുകള്‍ ചികിത്സാകേന്ദ്രത്തില്‍ ഒരുക്കും. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഇടങ്ങള്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ക്രമീകരിച്ചിട്ടുണ്ട്.


സെന്ററില്‍ എത്തുന്നവര്‍ക്കായി ശുചിമുറിയും കുളിമുറിയും അടക്കമുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മതിയാവാതെ വന്നാല്‍ ഇ ടോയിലറ്റ് സംവിധാനവും തയ്യാറാക്കും. പ്രാഥമിക ഘട്ടത്തില്‍ 50 ബെഡുകളാണ് തയ്യാറാക്കുന്നതെങ്കിലും വേണ്ടിവന്നാല്‍ 200 ഓളം ബെഡുകള്‍ തയ്യാറാക്കാനുള്ള സ്ഥലസൗകര്യം മാട്ടുക്കട്ടയില്‍ ക്രമീകരിച്ചിട്ടുള്ള സെന്ററിലുണ്ട്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു ചെയര്‍മാനായുള്ള മാനേജിങ് കമ്മറ്റി രൂപീകരിച്ച് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ നേത്യത്വത്തിലാണ് സെന്ററിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നത്. ആലടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും രോഗീപരിചരണം നടക്കുക. സെന്ററിന്റെ പ്രവര്‍ത്തനത്തിനായുള്ള സംഭാവന സമാഹരണവും ആരംഭിച്ചിട്ടുണ്ട്. സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടുന്ന ജീവനക്കാരുടെ സാന്നിധ്യം കൂടി ഉറപ്പാക്കുന്ന മുറയ്ക്ക് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു പറഞ്ഞു.

ബൈസണ്‍വാലിയിലെ ട്രീറ്റ്മൈന്റ് സെന്റര്‍ ഒരുങ്ങുന്നത് പൊട്ടന്‍കാട്

ബൈസണ്‍വാലി ഗ്രാമപ്പഞ്ചായത്തിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്്മെന്റ് സെന്റര്‍ പൊട്ടന്‍കാട് ആരംഭിക്കും. പൊട്ടന്‍കാട് സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 60 പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രോഗികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണ ക്രമീകരണം തുടങ്ങിയവ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തും. സന്നദ്ധപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സഹകരണത്തോടെ ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ട്രീറ്റ്മെന്റ് റൂമുകള്‍, ഫാര്‍മസി തുടങ്ങിയവയുള്‍പ്പെടുന്ന ട്രീറ്റ്്മെന്റ് സെന്ററാണ് പൊട്ടന്‍കാട് ആരംഭിക്കുക. ജീവനക്കാരെ പോസ്റ്റ് ചെയ്താല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നിലവില്‍ പഞ്ചായത്തില്‍ കോവിഡ് പോസറ്റീവ് കേസുകളില്ല. മുമ്പ് പോസറ്റീവായ കേസുകള്‍ എല്ലാം നെഗറ്റീവായിട്ടുണ്ട്. എന്നാല്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായിട്ടുള്ളവര്‍ക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ട്. ഇത്തരത്തില്‍ വീടുകളില്‍ കോറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ബൈസണ്‍വാലി ഹയര്‍സെക്കന്‍ഡറി സ്‌കൂളും അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്്. രോഗം മാറി തിരികെയെത്തിയ അന്തര്‍സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ക്ക്് ഇവിടെയാണ് താമസസൗകര്യമൊരുക്കിയിട്ടുള്ളത്.

തോക്കുപ്പാറയിലെ സെന്ററിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

പള്ളിവാസല്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തോക്കുപ്പാറയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 രോഗികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങളാണ് തോക്കുപ്പാറ സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ഒരുക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കും. ചെങ്കുളം മേഴ്സി ഹോം, വിവിധ സന്നദ്ധസേവന പ്രവര്‍ത്തകര്‍, സ്വകാര്യ റിസോര്‍ട്ട് , വിവിധ രാഷ്ട്രീപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സജ്ജീകരണങ്ങള്‍ നടന്നുവരുന്നത്.

രോഗികള്‍ക്കുള്ള ക്രമീകരണത്തിനൊപ്പം. ചികിത്സാ റൂം, ഫാര്‍മസി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക റൂം തുടങ്ങിയവ ഉള്‍പ്പെടെയാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിബായ് കൃഷ്ണന്‍ പറഞ്ഞു. സെന്ററില്‍ രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രത്യേകം ടോയ്ലെറ്റ് സൗകര്യങ്ങളും ഒരുക്കും. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it