Kerala

കൊവിഡ് പ്രതിരോധം: ഓരോ ജില്ലയ്ക്കും 50 ലക്ഷം വീതം അനുവദിച്ചു

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നത് വരെയുള്ള കാലയളവില്‍ വേതനം മുടങ്ങില്ല.

കൊവിഡ് പ്രതിരോധം: ഓരോ ജില്ലയ്ക്കും 50 ലക്ഷം വീതം അനുവദിച്ചു
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയ്ക്കും സർക്കാർ 50 ലക്ഷം വീതം അനുവദിച്ചു. ജില്ലാ കലക്ടർമാർക്കാണ് തുക കൈമാറിയത്.

അതേസമയം, കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നത് വരെയുള്ള കാലയളവില്‍ വേതനം മുടങ്ങില്ല. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കി.

സംസ്ഥാന സഹകരണ രാജിസ്ട്രാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും അവയുടെ ഉപസ്ഥാപനങ്ങള്‍ക്കും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും കളക്ഷന്‍ ഏജന്റുമാര്‍, അപ്രൈസര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്കും നിത്യവൃത്തിക്കാവശ്യമായ വേതനം ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

Next Story

RELATED STORIES

Share it