- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയന്ത്രണം: മുഴുവൻ പോലിസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും
ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാക്കറെയ്ക്ക് ആണ് സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ ചുമതല. ജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിയിരിക്കും മുൻഗണന.

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ മുഴുവൻ പോലിസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ഫെബ്രുവരി 10 വരെയാണ് ഈ ക്രമീകരണം. എല്ലാ ജില്ലാ പോലിസ് മേധാവിമാർക്കും സബ്ഡിവിഷൻ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിർദേശം നൽകി.
ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാക്കറെയ്ക്ക് ആണ് സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ ചുമതല. ജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിയിരിക്കും മുൻഗണന. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് പോലിസ് ഉറപ്പു വരുത്തും. ആവശ്യമുള്ള സ്ഥലങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ആവശ്യമുള്ളപക്ഷം സ്പെഷ്യൽ യൂനിറ്റുകളിലെ പോലിസ് ഉദ്യോഗസ്ഥരുടെ സേവനവും ജില്ലാ പോലിസ് മേധാവിമാർക്ക് വിനിയോഗിക്കാവുന്നതാണ്. ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ സേവനവും തേടാം. സെക്ടറൽ മജിസ്ട്രേറ്റുമാർ ഉള്ള സ്ഥലങ്ങളിൽ പോലിസ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും. ഹൈവേ പട്രോൾ, കൺട്രോൾറൂം വാഹനങ്ങൾ, മറ്റ് പോലീസ് വാഹനങ്ങൾ എന്നിവയും രംഗത്തുണ്ടാവും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















