Kerala

കൊവിഡ് : ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ആശുപത്രിയില്‍ എത്തുന്ന വിവിധ രോഗികള്‍ക്കായി ഒരു പുരുഷന്മാരുടെ വാര്‍ഡും ഒരു സത്രീകളുടെ വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം രോഗികളെ ഈ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സ ആരംഭിക്കുകയും കഴിയുന്നത്ര വേഗത്തില്‍ സ്രവ പരിശോധന നടത്തി അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും

കൊവിഡ് : ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
X

ആലപ്പുഴ: കൊവിഡ്‌വ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ആശുപത്രിയില്‍ എത്തുന്ന വിവിധ രോഗികള്‍ക്കായി ഒരു പുരുഷന്മാരുടെ വാര്‍ഡും ഒരു സത്രീകളുടെ വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം രോഗികളെ ഈ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സ ആരംഭിക്കുകയും കഴിയുന്നത്ര വേഗത്തില്‍ സ്രവ പരിശോധന നടത്തി അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ആശുപത്രിയിലെ സന്ദര്‍ശന നിരോധനം കര്‍ശനമായി തുടരും. ഒപി. സമയക്രമം രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ മാത്രമാണ്. അത്യാവശ്യ രോഗികള്‍ മാത്രമെ ആശുപത്രിയില്‍ എത്താവൂ. രോഗികളുടെ കൂടെ കുട്ടികളേയും പ്രായമായവരേയും കൂട്ടാതിരിക്കുക. അത്യാഹിത വിഭാഗത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനായി ഈ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Next Story

RELATED STORIES

Share it