Kerala

കൊച്ച് കാര്യങ്ങള്‍ക്കായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സായൂജ്യയും കുഞ്ഞനുജന്‍ സായന്ദും

പട്രോളിങ്ങ് നടത്തുകയായിരുന്ന പോലിസ് വാഹനത്തിന് കൈ കാണിച്ച കുരുന്നുകള്‍, കാര്യം തിരക്കിയപ്പോള്‍ ആണ് തങ്ങളുടെ കുടുക്കയിലുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറണമെന്ന ആവശ്യം പോലിസ്‌കാരോട് പറയുകയായിരുന്നു.

കൊച്ച് കാര്യങ്ങള്‍ക്കായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സായൂജ്യയും കുഞ്ഞനുജന്‍ സായന്ദും
X

പരപ്പനങ്ങാടി: കൊച്ചു കൊച്ച് ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി കുടുക്കയില്‍ ഇട്ട് കൂട്ടി വെച്ച തുക തങ്ങളുടെ ആഗ്രഹങ്ങള്‍ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി സായൂജ്യ എന്ന കൊച്ചു പെണ്‍കുട്ടിയും, കുഞ്ഞനുജന്‍ സായന്ദും.

പരപ്പനങ്ങാടി തിരുത്തി എയുപി സ്‌കൂളിലെ 6ാം ക്ലാസിലെയും, 2ാം ക്ലാസിലെയും വിദ്യാര്‍ത്ഥികളും, പരപ്പനങ്ങാടി ഒലിപ്രംകടവ് തിരുത്തിയിലെ താഴത്ത് കുന്നത്ത് വീട്ടില്‍ ആനന്ദിന്റെ മക്കളായ സായൂജ്യയും (12), അനുജന്‍ സായന്ദ്(8) ആണ് തങ്ങളുടെ കുടുക്കയിലെ സമ്പാദ്യമായ 1020/ രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍ക്കുന്നതിനായി പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ എസ് ഐ രാജേന്ദ്രന്‍ നായര്‍ക്ക് കൈമാറിയത്.

പട്രോളിങ്ങ് നടത്തുകയായിരുന്ന പോലിസ് വാഹനത്തിന് കൈ കാണിച്ച കുരുന്നുകള്‍, കാര്യം തിരക്കിയപ്പോള്‍ ആണ് തങ്ങളുടെ കുടുക്കയിലുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറണമെന്ന ആവശ്യം പോലിസ്‌കാരോട് പറയുകയായിരുന്നു.

വിഷുകൈനീട്ടമായി കിട്ടിയതും, ഇടയ്ക്കിടെ മാതാപിതാക്കളില്‍ നിന്നും ലഭിച്ചതുമായ നാണയത്തുട്ടുകളായിരുന്നു സായൂജ്യയും, സായന്ദും കുടുക്കയില്‍ ഇട്ട് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഇത്തരത്തില്‍ സംഭാവന നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it