Kerala

കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ ദുബായ് സര്‍ക്കാരിന്റെ ക്ഷണം; ആസ്റ്റര്‍ ഹെല്‍ത്ത്കെയറിന്റെ മെഡിക്കല്‍ സംഘം പുറപ്പെട്ടു

ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചതെന്ന് ആസ്റ്റര്‍ അധികൃതര്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഡല്‍ഹിയിലെ യുഎഇ എംബസി, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവരുടെ സഹകരണത്തോടെയാണ് സംഘത്തെ അയച്ചത്. കൊവിഡ് രോഗികള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ചികില്‍സ ഉറപ്പാക്കുന്നതിനായി ഐസിയു ഉള്‍പ്പെടെയുളള വിഭാഗത്തില്‍ പരിചയസമ്പന്നരായവരാണ് സംഘത്തിലുള്ളത്

കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍  ദുബായ് സര്‍ക്കാരിന്റെ ക്ഷണം; ആസ്റ്റര്‍ ഹെല്‍ത്ത്കെയറിന്റെ മെഡിക്കല്‍ സംഘം പുറപ്പെട്ടു
X

കൊച്ചി: യുഎഇയിലെ കൊവിഡ് 19 രോഗികള്‍ക്ക് വിദഗ്ദ്ധ ചികില്‍സ ഉറപ്പാക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ 19 പേരുള്‍പ്പെടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള 88 അംഗ മെഡിക്കല്‍ സംഘം ദുബായിലേക്ക് യാത്രയായി. ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചതെന്ന് ആസ്റ്റര്‍ അധികൃതര്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഡല്‍ഹിയിലെ യുഎഇ എംബസി, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവരുടെ സഹകരണത്തോടെയാണ് സംഘത്തെ അയച്ചത്.

കൊവിഡ് രോഗികള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ചികില്‍സ ഉറപ്പാക്കുന്നതിനായി ഐസിയു ഉള്‍പ്പെടെയുളള വിഭാഗത്തില്‍ പരിചയസമ്പന്നരായവരാണ് സംഘത്തിലുള്ളത്. ആസ്റ്റര്‍ മെഡ്സിറ്റിക്ക് പുറമേ ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആസ്റ്റര്‍ മിംസ് കോട്ടയ്ക്കല്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ, ആസ്റ്റര്‍ ആര്‍വി എന്നീ ആശുപത്രികളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്നാണ് സംഘം യാത്രയായത്.


ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നിന്നും പുറപ്പെട്ട സംഘത്തെ ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ടിന്റെ നേതൃത്വത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ചേര്‍ന്ന് യാത്രയാക്കി.കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതിനായി തയാറാക്കിയ ആശുപത്രികളിലാകും ഇനി വരുന്ന മൂന്ന് മുതല്‍ ആറു മാസക്കാലം ഇവര്‍ സേവനം അനുഷ്ടിക്കുക. അതിന് ശേഷം സ്വന്തം സ്ഥാപനങ്ങളില്‍ ഇവര്‍ തിരികെ ജോലിക്ക് പ്രവേശിക്കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അധികൃതര്‍ അറിയിച്ചു.മെഡിക്കല്‍ സംഘത്തിന്റെ ദുബായിലെ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് നിര്‍വഹിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് പദ്ധതിക്കുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പിന്തുണയുടെ ഭാഗമായാണ് മെഡിക്കല്‍ സംഘത്തിനെ അയച്ചതെന്നും ്അധികൃതര്‍ വ്യക്തമക്കി.

Next Story

RELATED STORIES

Share it