Kerala

തൃശൂരിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് തടഞ്ഞു. പൊതു സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്ന് പേരില്‍ കൂട്ടം കൂടരുത്.

തൃശൂരിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
X

തൃശൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂര്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് മേഖലകളായി തിരിച്ച് കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് തടഞ്ഞു. പൊതു സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്ന് പേരില്‍ കൂട്ടം കൂടരുത്. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകളും ഉണ്ടാവരുത്. അവശ്യ സാധനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഇത് രാവിലെ ഏഴ് മുതല്‍ ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.

ഇതര സംസ്ഥാനത്തു നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കാനോ വീടുകളില്‍ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കര്‍ശന നടപടികള്‍ക്കും നിയമ പരിപാലനത്തിനായി കലക്ടര്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ കൊവിഡ് ബാധിച്ചുള്ള മരണങ്ങളും രോഗീ നിരക്ക് ഉയര്‍ന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it