Kerala

വള്ളിക്കുന്നത്ത് കൊവിഡ് ബാധയെന്ന് വ്യാജപ്രചരണം; സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ പരാതി നല്‍കി എസ്ഡിപിഐ

എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം എം താഹിറാണ് നടപടിയാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്കും ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കും വള്ളിക്കുന്നം എസ്എച്ച്ഒയ്ക്കും പരാതി നല്‍കിയത്.

വള്ളിക്കുന്നത്ത് കൊവിഡ് ബാധയെന്ന് വ്യാജപ്രചരണം; സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ പരാതി നല്‍കി എസ്ഡിപിഐ
X

ആലപ്പുഴ: വള്ളിക്കുന്നത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ പോലിസില്‍ പരാതി നല്‍കി. എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം എം താഹിറാണ് നടപടിയാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്കും ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കും വള്ളിക്കുന്നം എസ്എച്ച്ഒയ്ക്കും പരാതി നല്‍കിയത്. വള്ളിക്കുന്നത്ത് കൊവിഡ് ബാധയുണ്ടെന്ന പ്രചരണം വ്യാജമാണെന്നും ഇത്തരത്തിലുള്ള അപവാദപ്രചരണത്തിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. തെളിവായി ഫെയ്‌സ്ബുക്ക് പോസ്റ്റിന്റ ലിങ്കും കമന്റുകള്‍ അടങ്ങിയ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.


മോഹന്‍ലാല്‍ എന്നയാളാണ് ഫെയ്‌സ്ബുക്ക് വഴി വള്ളിക്കുന്നത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന തരത്തില്‍ പോസ്റ്റിട്ടത്. വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴില്‍ നല്‍കിയിട്ടുള്ളത്. നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തെ പരാമര്‍ശിച്ചുകൊണ്ടാണ് വര്‍ഗീയ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വള്ളിക്കുന്നത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആളുകളെ ഭീതിയിലാക്കരുതെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും കമന്റായി ചിലര്‍ ആവശ്യപ്പെട്ടെങ്കിലും അത് പിന്‍വലിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തയ്യാറായില്ല. അടുത്തിടെയാണ് മോഹന്‍ലാല്‍ സിപിഐയില്‍നിന്ന് ബിജെപിയിലേക്ക് പോയത്.

Next Story

RELATED STORIES

Share it