Kerala

കൊവിഡ് 19: ടര്‍ഫുകള്‍ ഉള്‍പ്പെടെയുള്ള കളിസ്ഥലങ്ങള്‍ക്ക് നിയന്ത്രണം

ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 188, 269 പ്രകാരവും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും പോലിസ് നടപടി സ്വീകരിക്കും.

കൊവിഡ് 19: ടര്‍ഫുകള്‍ ഉള്‍പ്പെടെയുള്ള കളിസ്ഥലങ്ങള്‍ക്ക് നിയന്ത്രണം
X

കല്‍പ്പറ്റ: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കാന്‍ വയനാട് ജില്ലയിലെ ടര്‍ഫ് ഉള്‍പ്പെടെയുള്ള കളിസ്ഥലങ്ങളില്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ എല്ലാവിധ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും പ്രദര്‍ശനവും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഇവിടെ കായികപരിശീലനങ്ങളോ മല്‍സരങ്ങളോ നടത്താന്‍ പാടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന കായികപരിശീലന പരിപാടികള്‍ നടത്തുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

ഒരുതരത്തിലും കൊവിഡ് വ്യാപനത്തിന് കാരണമാവില്ലെന്ന് ഉറപ്പുവരുത്തണം. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 188, 269 പ്രകാരവും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും പോലിസ് നടപടി സ്വീകരിക്കും. വാര്‍ഡുതല ദ്രുതകര്‍മസേനയും സോഷ്യല്‍ ഡിസ്റ്റന്‍സ് ടീമുകളും ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it