Kerala

കുന്നംകുളത്തും സമീപ പഞ്ചായത്തുകളിലും അതീവ ജാഗ്രത; പോലിസ് വിന്യാസം

പ്രദേശത്തെ റോഡുകളെല്ലാം അടച്ചു. അവശ്യ സര്‍വീസുകള്‍ക്ക് തടസമില്ല. കുന്നംകുളം, പെരുമ്പിലാവ്, പഴഞ്ഞി എന്നിവിടങ്ങളിലെ മത്സ്യ, മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍ തുറന്നില്ല.

കുന്നംകുളത്തും സമീപ പഞ്ചായത്തുകളിലും  അതീവ ജാഗ്രത; പോലിസ് വിന്യാസം
X

തൃശൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ കുന്നംകുളം നഗരസഭയിലെ ആറ് വാര്‍ഡുകളും സമീപത്തെ കടവല്ലൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലെ മൂന്നും വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ അതീവ ജാഗ്രതയും പോലിസ് സേനാ വിന്യാസവും. പ്രദേശത്തെ റോഡുകളെല്ലാം അടച്ചു. അവശ്യ സര്‍വീസുകള്‍ക്ക് തടസമില്ല. കുന്നംകുളം, പെരുമ്പിലാവ്, പഴഞ്ഞി എന്നിവിടങ്ങളിലെ മത്സ്യ, മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍ തുറന്നില്ല.

കുന്നംകുളം എസിപി ടി എസ് സിനോജ്, സിഐ കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ കര്‍ശന പരിശോധന നടത്തി. കുന്നംകുളം നഗരത്തില്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെയും പോലിസ് കേസെടുത്തു. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉച്ചഭാഷിണിയിലൂടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ആളുകളെ കൂട്ടം കൂടാനും അനുവദിച്ചില്ല. കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20 വാര്‍ഡുകളും കടവല്ലൂരില്‍, 14, 15,16, വാര്‍ഡുകളും, കാട്ടകാമ്പാലില്‍ 6, 7, 9 വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്റ് സോണാക്കി കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ ഉത്തവ് പുറപ്പെടുവിച്ചത്.

Next Story

RELATED STORIES

Share it