Kerala

കൊവിഡ് വ്യാപനം: 144 പ്രകാരം തൃശൂര്‍ ജില്ലയില്‍ കേസെടുത്ത് തുടങ്ങി

കൂട്ടം കൂടി നിന്നതിനും കടകളില്‍ അകലം പാലിക്കാത്തതിനും മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുമാണ് കേസെടുത്തത്.

കൊവിഡ് വ്യാപനം: 144 പ്രകാരം തൃശൂര്‍ ജില്ലയില്‍ കേസെടുത്ത് തുടങ്ങി
X
തൃശൂര്‍: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 144 ആക്ട് പ്രകാരം ജില്ലയില്‍ കേസെടുത്ത് തുടങ്ങി. കൂട്ടം കൂടി നിന്നതിനും കടകളില്‍ അകലം പാലിക്കാത്തതിനും മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുമാണ് കേസെടുത്തത്.

തൃശൂര്‍ സിറ്റി പരിധിയിലാണ് 144 പ്രകാരം കേസുകള്‍ കൂടുതല്‍. വടക്കാഞ്ചേരി, എരുമപ്പെട്ടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ആദ്യ ദിവസം തന്നെ 5 പേരില്‍ അധികം കൂട്ടംകൂടി നിന്ന സംഭവങ്ങളില്‍ രണ്ട് കേസുകളെടുത്തു.

സാമൂഹിക അകലം പാലിക്കാത്തതിനും കടകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും മെഡിക്കല്‍ കോളജ്, പേരാമംഗലം, കുന്നംകുളം പോലിസ് സ്‌റ്റേഷനുകളിലായി 5 കേസുകള്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ റൂറല്‍ പരിധിയില്‍ 144 പ്രകാരമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ സിറ്റി, റൂറല്‍ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാകെയുള്ള നൂറിലേറെ കേസുകളും ദിനം പ്രതിയുണ്ട്.

ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എല്‍ മാരുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു.

തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളെടുക്കാന്‍ ജില്ലാ ഭരണകൂടം, സിറ്റി, റൂറല്‍ പോലിസ് സേനകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it