Kerala

മലപ്പുറത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.

മലപ്പുറത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്
X

മലപ്പുറം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 23ന് മുംബൈയില്‍നിന്ന് പ്രത്യേക തീവണ്ടിയില്‍ ഒരുമിച്ചെത്തിയ താനാളൂര്‍ പാണ്ടിയാട് സ്വദേശി 55 കാരന്‍, 52 ഉം 43 ഉം വയസ്സുള്ള ഇയാളുടെ സഹോദരന്‍മാര്‍, ബംഗളൂരുവില്‍നിന്ന് മെയ് 17നെത്തിയ തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21 കാരന്‍, മെയ് 17 ന് തന്നെ മംഗളൂരുവില്‍നിന്ന് എത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26 കാരന്‍, ചെന്നൈയില്‍നിന്ന് മെയ് 19 ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കല്‍ സ്വദേശിനി 26 കാരി, മുംബൈയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി മെയ് 26 ന് എത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 52 കാരന്‍, മെയ് 26ന് സ്വകാര്യബസ്സില്‍ മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ മാറഞ്ചേരി സ്വദേശി 42 കാരന്‍, ജിദ്ദയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ മെയ് 29 ന് കരിപ്പൂരിലെത്തിയ വേങ്ങര എആര്‍ നഗര്‍ ബസാര്‍ നോര്‍ത്ത് കൊളപ്പുറം സ്വദേശി 44 കാരന്‍, മോസ്‌കോയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വഴി മെയ് 21ന് ജില്ലയിലെത്തിയ പെരുമ്പപ്പ് നൂണക്കടവ് സ്വദേശി 24 കാരന്‍, ദുബായില്‍ നിന്ന് മെയ് 29 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പൊന്‍മുണ്ടം കുറ്റിപ്പാല സ്വദേശി 24 കാരന്‍, മെയ് 29 ന് തന്നെ കുവൈത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ തിരിച്ചെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33 കാരന്‍, ചെന്നൈയില്‍നിന്ന് മെയ് 12 നെത്തിയ നന്നമ്പ്ര തെയ്യാലുങ്ങല്‍ വെള്ളിയാമ്പുറം സ്വദേശി 30 കാരന്‍, മെയ് 28ന് ചെന്നൈയില്‍ നിന്നെത്തിയ എആര്‍നഗര്‍ മമ്പുറം സ്വദേശി 30 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു.

ഇവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483- 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it