Kerala

കോട്ടയം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗബാധ, ആകെ 141 രോഗികള്‍

ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ 12 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്. ജില്ലയില്‍ 12 പേര്‍ രോഗമുക്തരായി.

കോട്ടയം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗബാധ, ആകെ 141 രോഗികള്‍
X

കോട്ടയം: ജില്ലയില്‍ പത്തുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ ചെന്നൈയില്‍നിന്നുമെത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ടുപേര്‍ പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന ബന്ധുക്കളാണ്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ 12 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്. ജില്ലയില്‍ 12 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 141 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്.

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണകേന്ദ്രം-34, കോട്ടയം ജനറല്‍ ആശുപത്രി-32, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -24, അകലക്കുന്നം പ്രാഥിക പരിചരണകേന്ദ്രം-24, പാലാ ജനറല്‍ ആശുപത്രി- 23, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കണക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

സമ്പര്‍ക്കത്തിലൂടെ ബാധിച്ചവര്‍

1 പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ ഭാര്യാ സഹോദരന്റെ മകന്‍(6). കാരാപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതാവിന് നേരത്തെ രോഗം ബാധിച്ചിരുന്നു.

2. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ ഭാര്യാപിതാവ് (75). എഴുമാന്തുരുത്ത് സ്വദേശിയാണ്. രോഗലക്ഷണങ്ങളില്ലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മൂന്നുമക്കള്‍ക്കും നേരത്തെ രോഗം ബാധിച്ചിരുന്നു.

3. പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനായ തിരുവാര്‍പ്പ് സ്വദേശി(27). പാലായിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ജൂണ്‍ 17 വരെ നോഡല്‍ ഓഫിസറായി ജോലിചെയ്തിരുന്നു. രോഗലക്ഷണങ്ങളില്ലായിരുന്നു.

വിദേശത്തുനിന്ന് എത്തിയവര്‍

4 . ദുബയില്‍നിന്ന് ജൂണ്‍ 30ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (42). വിദേശത്ത് നടത്തിയ റാപിഡ് ടെസ്റ്റ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങളില്ലായിരുന്നു.

5 സൗദി അേറബ്യയില്‍നിന്ന് ജൂലൈ മൂന്നിന് എത്തി പാലായിലെ നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കിടങ്ങൂര്‍ സ്വദേശി (30). രോഗലക്ഷണങ്ങളുണ്ടായിരുന്നു.

6 ഖത്തറില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (39). രോഗലക്ഷണങ്ങളുണ്ടായിരുന്നു.

7. ദുബയില്‍നിന്ന് ജൂലൈ രണ്ടിന് എത്തി കുമരകത്തെ നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (30). രോഗലക്ഷണങ്ങളുണ്ടായിരുന്നു.

8. ദുബയില്‍നിന്ന് ജൂണ്‍ 29ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വെള്ളൂര്‍ സ്വദേശി (30). രോഗലക്ഷണങ്ങളില്ലായിരുന്നു. മെയ് 19ന് ദുബായില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പത്തുദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ചെന്നൈയില്‍നിന്ന് എത്തിയവര്‍

9 ചെന്നൈയില്‍നിന്ന് ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി (35). റെയില്‍വേ പോലിസ് ഉദ്യോഗസ്ഥനാണ്. രോഗലക്ഷണങ്ങളില്ലായിരുന്നു.

10. ചെന്നൈയില്‍നിന്ന് ജൂലൈ രണ്ടിനെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കൂരോപ്പട കോത്തല സ്വദേശി (14). രോഗലക്ഷണങ്ങളില്ലായിരുന്നു.

രോഗമുക്തരായവര്‍

1. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച വേളൂര്‍ സ്വദേശി (34).

2. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച ഇത്തിത്താനം സ്വദേശി (34).

3. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് ആനിക്കാട് സ്വദേശി (34).

4. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി (46).

5. ഡല്‍ഹിയില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിനി (29).

6. ഷാര്‍ജയില്‍നിന്ന് എത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (27).

7. മുംബൈയില്‍നിന്ന് എത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (12).

8. മുംബൈയില്‍നിന്ന് എത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനി (62).

9. ഡല്‍ഹിയില്‍നിന്ന് എത്തി ജൂലൈ അഞ്ചിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി (40).

10. രോഗമുക്തനായ എരുമേലി സ്വദേശിയുടെ ഭാര്യ (36).

11. രോഗമുക്തരായ എരുമേലി സ്വദേശികളുടെ മകള്‍ (3).

12. മധ്യപ്രദേശില്‍നിന്ന് എത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച അയര്‍ക്കുന്നം സ്വദേശി (32).

Next Story

RELATED STORIES

Share it