Kerala

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; ബംഗാള്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി ചെറിയാന്‍ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; ബംഗാള്‍ സ്വദേശികള്‍ കസ്റ്റഡിയില്‍
X

ചെങ്ങന്നൂര്‍: കൊടുകുളഞ്ഞിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി ചെറിയാന്‍ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് പശ്ചിമബംഗാള്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇവര്‍ വിളിച്ചുവരുത്തിയ രണ്ടുപേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് വിവരം. എന്നാല്‍, ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നാണ് കസ്റ്റഡിയിലുള്ളവര്‍ വ്യക്തമാക്കുന്നത്. മരിച്ച ദമ്പതിമാര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇവരുടെ മക്കള്‍ വിദേശത്താണ് ജോലിചെയ്യുന്നത്. ഇത് മനസ്സിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലിസ് കരുതുന്നത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it