Kerala

കൊറോണ ഭീതി; അമൃതാനന്ദമയീ മഠത്തില്‍ ഭക്തര്‍ക്ക് വിലക്ക്

കൊറോണ ഭീതി; അമൃതാനന്ദമയീ മഠത്തില്‍ ഭക്തര്‍ക്ക് വിലക്ക്
X

കൊല്ലം: കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയിയുടെ മഠത്തില്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആരോഗ്യവകുപ്പിന്റെ നിര്‍ദശത്തെ തുടര്‍ന്നാണ് തീരുമാനം. പ്രതിദിനം മൂവായിരത്തോളം പേര്‍ അമൃതാനന്ദമായിയെ കാണാന്‍ ആശ്രമത്തിലെത്താറുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിദേശികളടക്കം രാജ്യത്ത് നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഭക്തരെ ആലിംഗനം ചെയ്തുള്ള ദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരെയോ വിദേശികളെയോ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും മഠം അധികൃതര്‍ വ്യക്തമാക്കി. പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരന്‍മാര്‍ എത്ര കാലം മുമ്പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും വിലക്ക് ബാധകമാക്കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it