- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തും: കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക

കൊച്ചി: കേരള തീരത്തോട് അടുത്ത് തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ്. തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ കടലില്‍ വീണ കണ്ടെയ്നറുകളാണ് തീരങ്ങളിലെത്താന്‍ സാധ്യയുള്ളത്. 16, 18 തിയ്യതികള്‍ മുതലാണ് ഇവ അടിയാന്‍ സാധ്യത.
കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ പൊതുജനങ്ങള്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ടില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ജൂണ്‍ ഒമ്പതിനാണ് ദുരന്തമുണ്ടായത്. രാവിലെ 9.30നാണ് കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചത്. ഉച്ചയ്ക്ക് 12.40 ഓടെ കപ്പലിന് തീപിടിച്ചത്. കപ്പലില്‍ 22 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















