- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താഹയുടെ കുടുംബത്തിന് കെപിസിസി അഞ്ച് ലക്ഷം രൂപ കൈമാറി
അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് പിണറായി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു

കോഴിക്കോട്: പന്തിരാങ്കാവ് യുഎപിഎ കേസിൽ കുറ്റാരോപിതനായ താഹയുടെ വീട് സന്ദർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കെപിസിസി കൈമാറി. ഭവന രഹിതർക്കായി കെപിസിസി സമാഹരിച്ച തുകയിൽ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നൽകിയത്.
കോൺഗ്രസ് താഹയുടെ കുടുംബത്തിനൊപ്പമുണ്ടെന്നും സർക്കാർ അലനേയും താഹയേയും എൻഐഎയുടെ വായിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കപട കമ്മ്യൂണിസ്റ്റ് ആണെന്നും അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് പിണറായി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പിരിവെടുത്ത് പുട്ട് അടിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. കെപിസിസി 1000 വീടുകൾക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേർക്ക് വീട് നിർമ്മിച്ചു നൽകിയെന്നതിന്റെ കണക്കുകൾ രണ്ടാഴ്ചയ്ക്കകും പുറത്ത് വിടുമെന്നും മുല്ലപ്പള്ളി അറിയിച്ചു. അഭിമന്യൂവിന് വേണ്ടി പിരിച്ചെടുത്ത കോടികൾ എവിടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും താഹയുടെ വീട്ടിലെത്തിയിരുന്നു. താഹയുടെ കുടുംബത്തിന് വീട് പണി പൂർത്തിയാക്കാൻ 5 ലക്ഷം രൂപ നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















