പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരേ ആക്രമണം; കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസിന് തീയിട്ടു
ഞായറാഴ്ച പുലര്‍ച്ചെ പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമമുണ്ടായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.

കോഴിക്കോട്: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനുശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉടലെടുത്ത അക്രമസംഭവങ്ങള്‍ക്ക് അറുതിയായില്ല. ഞായറാഴ്ച പുലര്‍ച്ചെ പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമമുണ്ടായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വാതിലും ജനല്‍ചില്ലുകളും തകര്‍ത്തു. കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
അതിനിടെ, കോഴിക്കോട് ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനുനേരെയും ആക്രമണമുണ്ടായി. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഓഫിസിന് തീയിട്ടതിനെത്തുടര്‍ന്ന് വാതിലുകള്‍ കത്തിനശിച്ചു. ജനല്‍ച്ചില്ലുകളും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വടകര പോലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫിസിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് കൈമാറുമെന്ന് നേതാക്കള്‍ അറിയിച്ചു. അക്രമികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് വടകര പോലിസ് പറഞ്ഞു.
RELATED STORIES
ആധാര്-പാന് ബന്ധിപ്പിക്കല് സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്കുട്ടികളുടെ ചേലാകര്മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMTഉമ്മന്ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്ഷവും...
27 March 2023 7:43 AM GMT