Kerala

മതനിരപേക്ഷ സഖ്യത്തിനെതിരേ വിശാല കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം: കോടിയേരി

മുസ്‌ലിം ലീഗിനെ ഫലത്തില്‍ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രമാണ്. ജമാഅത്തിനെ എതിര്‍ത്തവരായിരുന്നു അവര്‍. ഫലത്തില്‍ യുഡിഎഫ് നേതൃത്വം മുസ്‌ലിം ലീഗിനെ ഏല്‍പ്പിക്കുന്ന അവസ്ഥയാണ് കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

മതനിരപേക്ഷ സഖ്യത്തിനെതിരേ വിശാല കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം: കോടിയേരി
X

തിരുവനന്തപുരം: മതനിരപേക്ഷ സഖ്യത്തിനെതിരേ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് കണ്‍വീനര്‍ ജമാഅത്തെ ഇസ്‌ലാമി നേതാവുമായി ചര്‍ച്ച നടത്തിയത്. ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടുമായി മുന്നണി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. ഇതിനൊപ്പം പോപുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും അവര്‍ മുന്നണിയുണ്ടാക്കുകയാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മുസ്‌ലിം ലീഗിനെ ഫലത്തില്‍ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രമാണ്. ജമാഅത്തിനെ എതിര്‍ത്തവരായിരുന്നു അവര്‍. ഫലത്തില്‍ യുഡിഎഫ് നേതൃത്വം മുസ്‌ലിം ലീഗിനെ ഏല്‍പ്പിക്കുന്ന അവസ്ഥയാണ് കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന നില മുസ്‌ലിം ലീഗിന് വന്നിരിക്കുകയാണ്. തുര്‍ക്കിയിലുള്ള മ്യൂസിയം മുസ്‌ലിം പള്ളിയാക്കിയപ്പോള്‍ അനുകൂലിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്.

അതിനനുസരിച്ചാണ് മുസ്‌ലിം ലീഗ് നിലപാട് സ്വീകരിച്ചത്. ലീഗിന്റെ നിലപാടില്‍ വന്ന മാറ്റമായിരുന്നു അത്. യുഡിഎഫിനെ ഇത്രകാലം നയിച്ചവരില്‍നിന്നും മാറി അത് ചെന്നിത്തലയും എംഎം ഹസനുമൊക്കെയായിരിക്കുന്നു. ആര്‍എസ്എസ്സിന് അവസരം സൃഷ്ടിക്കാനാണ് ഈ പുതിയ കൂട്ടുകെട്ട് സഹായിക്കുന്നത്. ആര്‍എസ്എസ്സുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കാന്‍ തിരുവഞ്ചൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ചര്‍ച്ച നടത്തി. രഹസ്യബാന്ധവത്തിന്റെ ഭാഗമാണിതെന്ന് കോടിയേരി ആരോപിച്ചു.

ഭാവിരാഷ്ട്രീയം യുഡിഎഫിന് അനുകൂലമാവാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത് പുന:പരിശോധിക്കാന്‍ യുഡിഎഫ് തയ്യാറാവണം. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ കേരളത്തിലെ നിലപാടിനെ രാഹുല്‍ ഗാന്ധി അംഗീകരിച്ചില്ല. എന്നാല്‍, ചെന്നിത്തല രാഹുലിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു.

ഹൈക്കമാന്റിനെ തള്ളാന്‍ ചെന്നിത്തല സന്നദ്ധമായത് ആര്‍എസ്എസ്സിനെ തൃപ്തിപ്പെടുത്താനാണ്. ഇതാണ് അണിയറയില്‍ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ബിജെപിയെ കോണ്‍ഗ്രസ് വിമര്‍ശിക്കാത്തത്. ഇത് അപകടകരമാണ്. അതിനാല്‍, മതനിരപേക്ഷ കേരളം സംരക്ഷിക്കാനാണ് എല്‍ഡിഎഫ് കേരളത്തോട് അഭ്യര്‍ഥിക്കുന്നത്. യുഡിഎഫിനോട് അടുത്തുനില്‍ക്കുന്നവര്‍ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി നിന്നാല്‍ സിപിഎമ്മും എല്‍ഡിഎഫും അവരുമായി സഹകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it