Kerala

മല്‍സരയോട്ടം കൈയാങ്കളിയിലെത്തി; കണ്ണൂരില്‍ രണ്ട് സ്വകാര്യബസ്സുകള്‍ പിടിച്ചെടുത്ത് പോലിസ്

പയ്യന്നൂര്‍- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സും ദേശീയപാതയില്‍ കണ്ണൂര്‍-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുമാണ് എടക്കാട് പോലിസ് പിടികൂടിയത്.

മല്‍സരയോട്ടം കൈയാങ്കളിയിലെത്തി; കണ്ണൂരില്‍ രണ്ട് സ്വകാര്യബസ്സുകള്‍ പിടിച്ചെടുത്ത് പോലിസ്
X

കണ്ണൂര്‍: മല്‍സരയോട്ടം മുറുകി കൈയാങ്കളിയില്‍ കലാശിച്ചതിനെത്തുടര്‍ന്ന് കണ്ണൂരില്‍ രണ്ട് സ്വകാര്യബസ്സുകള്‍ പോലിസ് പിടിച്ചെടുത്തു. പയ്യന്നൂര്‍- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സും ദേശീയപാതയില്‍ കണ്ണൂര്‍-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുമാണ് എടക്കാട് പോലിസ് പിടികൂടിയത്.

കുറച്ചുദിവസങ്ങളായി സ്വകാര്യബസ്സുകള്‍ തമ്മിലുള്ള മല്‍സര ഓട്ടം മുറുകിയിരിക്കുകയാണ്. അവസാനമായി ഒന്നിന് മുന്നില്‍ മറ്റൊന്നായി സ്വകാര്യബസ്സുകള്‍ നടുറോഡില്‍ കുറുകെയിട്ട് ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളിയിലെത്തിയതോടെയാണ് പോലിസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. തമ്മില്‍തല്ല് രൂക്ഷമായതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എടക്കാട് പോലിസ് ഇന്‍സ്‌പെക്ടര്‍ പി കെ മണിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി.

നാട്ടുകാരുടെ ജീവന് ഭീഷണിയായി മല്‍സര ഓട്ടം നടത്തിയതിന് കെഎല്‍-58 എ എ 4910 നമ്പര്‍ സ്വകാര്യബസ്സിലെയും കെഎല്‍-13 എ എച്ച് 854 നമ്പര്‍ സ്വകാര്യബസ്സിലെയും ജീവനക്കാര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ബസ്സുകള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it